-GULMOHAR-

4 വിശിഷ്ടഭോജ്യം
















പാചകത്തിനുള്ള കുറിപ്പിലൂടെ
വിശിഷ്ട വിഭവമായി
ഒരിക്കല്‍...
ഒരിക്കല്‍ മാത്രം
എത്രവേവിച്ചിട്ടും
വേവാത്ത
ഒരിറച്ചിക്കഷ്ണം നിന്റെ മുന്നിലെത്താതിരിക്കില്ല....
നിന്നെയേറെ മുഷിപ്പിക്കുമത്....
പിന്നെ
കാരറ്റും സവാളയും കറിവേപ്പിലയും
ഭംഗി കൂട്ടിയിട്ട്
ആ ഇറച്ചിക്കഷ്ണം നിനക്കുതന്നെ  ഭോജ്യമാകും
നിന്നെത്തന്നെ കാത്തിരിക്കുന്ന ആ
(വിശിഷ്ട?)ഭോജ്യം
നിര്‍ഭാഗ്യത്താല്‍
അകാലത്തില്‍ മരിച്ച 
എന്റെ ഹൃദയമായിരിക്കും..
Stumble Delicious Technorati Twitter Facebook

4 comments:

  1. കമന്റുകള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നില്ല
    അങ്ങനെ ഒരിടത്ത് രേഖപ്പെടുത്താനുള്ളതല്ല നന്ദി എന്നാണ് തോന്നുന്നത്....

    ReplyDelete

marumozhikal@gmail.com

Total Pageviews

counter

There was an error in this gadget