-GULMOHAR-

2 പെയ്യാതെ പറ്റുമോ?















മഴയെ
വിരഹത്തിന്റെയും പ്രണയത്തിന്റെയും
ചിഹ്നമാക്കുന്നതെന്തുകൊണ്ടായിരിക്കും?
നീ ചിന്തിച്ചിട്ടുണ്ടോ?
ഓരോ മഴത്തുള്ളിയും ഇറ്റുവീഴുമ്പോഴും
മേഘത്തിന്‌ കരച്ചില്‍ വരുമായിരിക്കും
ഓരോ തുള്ളിയും കൈവിട്ടുപോകുമ്പോഴും
മേഘങ്ങള്‍ വിങ്ങുന്നുണ്ടായിരിക്കുമായിരിക്കും
പക്ഷെ മേഘത്തിന്‌ പെയ്യാതെ പറ്റുമോ?
പുറത്ത്‌ മഴ പെയ്യുമ്പോള്‍
മനസ്സില്‍
ഓളങ്ങളുണ്ടാക്കുന്ന ഒരു കല്ല്‌
അഗാധമായ ആഴത്തിലേക്ക്‌ പോകുന്നതുപോലെ...
അറിയില്ല,
അതെത്ര ദൂരത്തേക്ക്‌ പോകുന്നെന്ന്‌
എന്തോ
മനസ്സ്‌ വല്ലാതെ പ്രക്ഷുബ്‌ധമാണ്‌...
പ്രളയത്തിന്റെ കാലത്ത്‌
മേഘം എത്ര
കരച്ചിലുകള്‍ തിന്നുന്നുവെന്ന്‌...
ഇടിയുടെയും മിന്നലിന്റെയും രൂപത്തില്‍
എത്ര
പടവെട്ടുന്നുണ്ടെന്ന്‌.......
പെയ്‌തുതീര്‍ന്ന തുള്ളികളോരോന്നും
വെയില്‍ അവയെ മടക്കിക്കൊണ്ടുവരുമ്പോള്‍
മെല്ലെ
എത്ര സന്തോഷിക്കുന്നുവെന്ന്‌....





Stumble Delicious Technorati Twitter Facebook

2 comments:

marumozhikal@gmail.com

Total Pageviews

counter