-GULMOHAR-

0 ഓര്‍മ പുതുക്കലല്ല.

പ്രിയേ....
ഇതൊരു ഓര്‍മ പുതുക്കലല്ല.
ഓര്‍മയുടെ പഴമയെ ഓര്‍ത്തെടുക്കലാണ്.  
പഴമക്കാണ് ദൃഡത. 
അതിനു തന്നെയാണ് ശക്തിയും...
ഇപ്പോള്‍ 
അധികം സംഭവങ്ങളൊന്നുമുണ്ടായിട്ടല്ല. സംഭവഭങ്ങളുണ്ടാകുമ്പോഴല്ലല്ലോ, 
മറിച്ച് അവയോട് പ്രതികരിക്കുമ്പോഴാണല്ലോ അനുഭവങ്ങളുണ്ടാകുന്നത്.  
നാം ആഗ്രഹിച്ചതല്ല സംഭവിക്കുന്നത് 
മറിച്ച് നാം അര്‍ഹിക്കുന്നതാണ് 
എന്നതുപോലെ... 
ശാന്തമായി ചിന്തിച്ചാല്‍ 
ഇപ്പോള്‍ പറഞ്ഞതിലും 
ഇത്തരി കാര്യമുള്ളതായി നിനക്കും തോന്നും. തോന്നാതിരിക്കുന്നതെങ്ങനെ... 
യാഥാര്‍ത്ഥത്തിനു നേരെ 
കണ്ണടച്ചിട്ട് കാര്യമില്ലെന്ന് 
നാം പ്രതിജ്ഞയെടുത്തത് നീ 
ഇപ്പോഴും പാലിക്കുന്നുണ്ടെങ്കില്‍....

രാത്രി 
പതിവിലുമധികം മനോഹരിയായി കണപ്പെടുന്നു. 
നിനക്കും 
അങ്ങനെ തോന്നുന്നുവോ... 
ആരുമറിയാതെ കണ്ണുനീരൊലിപ്പിക്കുന്ന 
സ്ത്രീയെപ്പോലെയാണ് രാത്രി. 
നാളെയെന്തെന്നറിയാത്ത 
അനിശ്ചിതത്വത്തെയോര്‍ത്ത് 
വെറുതേ കണ്‍മിഴിച്ചു നില്‍ക്കും. 
ഒന്നുമറിയാതെ ...
അറിയിക്കാതെ ഒരു കൊച്ചു മരണമായി 
പ്രതീക്ഷയുമായിരിക്കുന്നവര്‍ക്ക് 
നിറമുള്ള സ്വപ്നങ്ങള്‍ മാത്രം നല്‍കി 
ഉറക്കത്തിലേക്ക് പിടിച്ചു വലിക്കും. 
പകലിന്റെ തിരക്കു നിറഞ്ഞ 
നിറത്തേക്കാളും നിശീഥിനിയുടെ 
കരിമിഴികള്‍ക്കു തന്നെ സൗന്ദര്യം.... 
എവിടെയോ പ്രതീക്ഷയുടെ പുതുലോകം 
അവര്‍ക്കു മാത്രമായി പ്രഭാതത്തെ 
ഒളിപ്പിക്കുന്നുവെന്ന് മനസ്സില്‍ക്കണ്ട്........
Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter