-GULMOHAR-

0 പീലര്‍



അറിഞ്ഞിരുന്നില്ല....
ഓര്‍ക്കാപ്പുറത്തുപോലും ചിന്തിച്ചതുമില്ല
നിന്റെയുള്ളില്‍ മൂര്‍ച്ചയേറിയ
ഒരു കത്തിയുണ്ടെന്ന്
അതിന്
നഖത്തിനുള്ളിലെ മാംസത്തിനെയെന്നപോലെ
ജീവനെടുക്കാനാവുമെന്ന്..

0 ചെവി്യില്ലാതെ



 

എന്റെ രചനകള്‍
നിന്നെ വേദനിപ്പിക്കുന്നുണ്ടോ....
ഒരുന്നാള്‍...
നിന്റെ മുറിയില്‍
ഒരാഴ്ച്ചപ്പതിപ്പിന്റെ പേജിലേറി
ഞാനെത്തും...
ഉത്തരമില്ലാതെ നീ കുഴങ്ങിയേക്കും
നിന്റെ ഉത്തരങ്ങള്‍ കേള്‍ക്കാന്‍
ചെവി്യില്ലാതെ ഞാനും....

1 ചില വഴികള്‍






















ചില വഴികളുണ്ട്

പുതുവഴി വെട്ടിയാല്‍

വേഗത്തിലെത്തും....


പുതുവഴി വെട്ടിയില്ലെങ്കിലും

ലക്ഷ്യത്തിലെത്തുമെങ്കിലും,,,,


എങ്കിലും

വല്ലാതെ കൊതിപ്പിക്കാറുണ്ട്...

ചിലപ്പോള്‍ ചില വഴികള്‍

മരണത്തിലേക്കുള്ള വഴിയും

ചിലപ്പോഴങ്ങനെയാണ്...



3 നീതിപുലര്‍ത്താനെനിക്കായില്ല...




























നിക്കറിയാം...
മാന്യനായ ഒരു യുവാവെന്ന
നിലയില്‍പ്പോലും
മറ്റാരോടുമില്ലെങ്കിലും
നിനക്കുമുന്നില്‍ മാത്രമായിട്ടുപ്പോലും
നീതിപുലര്‍ത്താനെനിക്കായിട്ടില്ല...

ഊര്‍ജ്ജസ്വലനായ യുവാവായി
നിനക്കുമുന്നില്‍ മാത്രം പോലും
എന്നെ അവതരിപ്പിക്കുന്നതില്‍
ഞാന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു...
അതു നിനക്കറിയുകയും ചെയ്യാം
നിനക്കറിയാമെന്ന് എനിക്കുമറിയാം

പക്ഷെ ഈ പരാജയം
ഞാനൊരു പരിപൂര്‍ണനായ മനുഷ്യനല്ലെന്ന്
തിരിച്ചറിവുണ്ടാക്കിയിട്ടുണ്ട്...



അപ്പോഴൂം
നിന്നെ എങ്ങനെ നോക്കിക്കാണമെന്ന്
എനിക്ക് സംശയമില്ലായിരുന്നു
ഒരു മനുജന് കാണാവുന്നതിന്റെ
പരമാവധി 

ഹൃദയശുദ്ധിയോടെത്തന്നെ

Total Pageviews

counter

There was an error in this gadget