എന്റെ ഹൃദയത്തില്‍
ഇപ്പോള്‍ പ്രണയം മാത്രമേയൂള്ളൂ
നിന്നെ പ്രണയിക്കാന്‍
എനിക്ക്
എന്നെ മതിയാകുന്നില്ല.
ഉറുദു കവി
ഗലീബ് രചിച്ച ഒരു ഗസലുണ്ട്.
നിന്നെ ഞാന്‍ കാണുമ്പോള്‍
ഞാനാണ് കാഴ്ച,
നിന്നെ ഞാന്‍ ഓര്‍ക്കുമ്പോള്‍
നീയാണ് സ്മരണ...
പ്രണയത്തിലും യുദ്ധത്തിലും
എന്തും ആകാമെന്നാണ്.
അല്ലെങ്കില്‍ ഇവ രണ്ടും ഒന്നുതന്നെയല്ലേ.
കത്തിക്കാളുമ്പോള്‍ അവയ്ക്ക് വ്യവസ്ഥകളേയില്ല.
ഒറ്റ കാഴ്ചയായി അവ പരസ്പരം ഉന്നമാകണം.
എന്റെ ഉള്ളില്‍ നീ വറ്റിപ്പോകാത്ത
ഒരു നദിയാകണം. നമുക്ക് പ്രണയം ഉത്സവമാക്കണം.
ഒരു നല്ല ചെത്ത് കത്ത്
നിനക്ക് എഴുതണമെന്ന് കരുതിയാ ഇരുന്നത്.
ഇതിപ്പോ സംഗതി ഒരല്‍പ്പം ബൗദ്ധികമായിപ്പോയി.
അല്ലേ..
മറുപടി വേഗം എഴുത്.
ഒരുപാട് വേണം എല്ലാം..
(സിനിമാ തിരക്കഥാകൃത്ത് ജി എ ലാല്‍ കാമുകിയായ അജിതക്കെഴുതിയ കത്ത്.)
enth patti?
ReplyDeleteഒന്നും പറ്റിയിട്ടില്ല.വ്യത്യസ്ഥത ആകാമല്ലോ?
ReplyDelete