-GULMOHAR-

0 നിറമില്ലാത്ത ഭയം...

പേടിക്കേണ്ട...
ആരുമിങ്ങനെയാണ്,
സ്വപ്നങ്ങളില്‍ നിന്നുതിര്‍ന്നു വീഴുമ്പോള്‍...
ഓര്‍മയുടെ കുപ്പിച്ചില്ല്
ഹൃദയത്തില്‍ തറച്ചുകയറുമ്പോള്‍
കിനിഞ്ഞിറങ്ങിയ രക്തം കട്ടപിടിക്കുമ്പോള്‍....

അങ്ങനെയാകാതെ പറ്റുമോ....

അതിശൈത്യങ്ങളില്‍ എന്റെ തോളില്‍
തലചായ്ച്ചുറങ്ങിയ ബസ് യാത്രകളുടെ
മഞ്ഞുകാലം നിനക്കോര്‍മയുണ്ടോ....
എന്റെ അക്കാലത്തെ
ആകാശങ്ങളുടെ വ്യാപ്തി
നിശ്ചയിച്ചിരുന്നത് നീയായിരുന്ന കാലം...
നിറമില്ലാത്ത ഭയം...
അതല്ലാതെ മറ്റൊന്നും
നിന്റെ കണ്ണുകളില്‍ കാണാന്‍
എനിക്കു സാധിച്ചിരുന്നില്ല....
ഞാന്‍ പ്രണയിച്ചിരുന്നത്
നിന്റെ കണ്ണുകളിലെ ആ ഭയത്തെയായിരുന്നോ
എനിക്ക് ആരാധന തോന്നിയത്.....


ഇപ്പോഴും നിന്റെ ഓര്‍മകള്‍ക്ക്
തീര്‍ഥാടനത്തിന്റെ വിശുദ്ധിയാണ്....
നിന്റെ വാക്കുകളോട് ഞാനും യോജിക്കുന്നു
നീ

( ഇപ്പോള്‍ ഞാനും)
കണ്ട ഏറ്റവും വലിയ മാന്ത്രികന്‍
തീരേ ചെറിയ ഡയലുള്ള
ആ വാച്ചിനുള്ളിലാണ്‌
Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter