-GULMOHAR-

1 ഓര്‍മയുടെ പഴമ









കുട്ടീ,
ഇതൊരു ഓര്‍മ പുതുക്കലല്ല,,,,
ഓര്‍മയുടെ പഴമയാണ്‌.
പഴമക്കാണ്‌ ദൃഡത..
പുതുമ പിന്നെയെന്തിന്‌?

അക്ഷരങ്ങള്‍
മറന്നുപോകാതിരിക്കാനായി
മാത്രമാണ്‌ ഇപ്പോള്‍ വായിക്കാറുള്ളത്‌.
നീ ആലോചിച്ചിട്ടുണ്ടോ
അക്ഷരങ്ങളും അര്‍ത്ഥങ്ങളും മറന്നുപോയാലത്തെ അവസ്ഥ...
എനിക്കറിയാം
ഹൃദയത്തിലുറയ്‌ക്കാത്ത വായന പ്രഹസനമാണെന്ന്‌...
രക്തം കൊണ്ടെന്ന പോലെ
എഴുതിയതിനെ എങ്ങനെയാണാവോ
ഞാനങ്ങനെ അലസനായി വായിക്കുന്നത്‌. പിന്നീട്‌ ആലോചിക്കുമ്പോള്‍
വല്ലായ്‌മ തോന്നാറുണ്ട്‌. എനിക്ക്‌....

നീ പറഞ്ഞതുതന്നെയാണെന്നു
തോന്നുന്നു ശരി,
കാലചക്രത്തില്‍
എരിഞ്ഞമര്‍ന്ന ചക്രവര്‍ത്തിയെക്കാള്‍ നല്ലത്‌ ജീവിച്ചിരിക്കുന്ന യാചകനാണെന്ന്‌..
പക്ഷെ ഈ വിഷയത്തില്‍
കൂടുതല്‍ ചിന്തിക്കാന്‍
സമയം കിട്ടാത്തതുകൊണ്ടായിരിക്കാം, എനിക്കു നിന്നോട്‌ യോജിക്കേണ്ടി വന്നത്‌....

രാത്രിയുടെ നിറം മനോഹരമാകുന്നു..
ആരോരുമറിയാതെ പതിനായിരങ്ങള്‍
കണ്ണുനീരൊളിപ്പിച്ചുവെക്കുന്നതുകൊണ്ടാകാം രാത്രിക്ക്‌ ഇത്രയും ഘനം
അല്ലേ..
നാളെയെന്ന അനിശ്ചിതത്വത്തെയോര്‍ത്ത്‌ വെറുതേ കണ്‍മിഴിച്ചിരിക്കുന്നവരും
കാണുമായിരിക്കും....
പകലിന്റെ തിരക്കേറിയ
ബഹുവര്‍ണങ്ങളേക്കാള്‍ രസം
രാത്രിയുടെ നിറമില്ലായ്‌മക്കുതന്നെ
Stumble Delicious Technorati Twitter Facebook

1 comment:

marumozhikal@gmail.com

Total Pageviews

counter