എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരിക്കുന്നു...
നല്ലതിനോ ചീത്തക്കോ?
മനസ്സിലാകുന്നില്ലെനിക്ക്.......
ആകാശമെന്തേ
ആകാശമെന്തേ
ഈയിടെയായി കറുത്ത ദു:ഖപുത്രിയായി കാണപ്പെടുന്നു?
മനുഷ്യരുടെ അഹങ്കാരവും
ക്രോധവും കണ്ട് അണപൊട്ടിയതായിരിക്കുമോ?
അങ്ങനെയാകാന്‍ വഴിയില്ലെന്ന് നമുക്ക് സമാധാനിക്കാം...
എന്തിനോ വേണ്ടി ആകാശവും കരയാന്‍ തുടങ്ങിയോ?
എന്തിനോ വേണ്ടി ആകാശവും കരയാന്‍ തുടങ്ങിയോ?
ഇതും അറിയുന്നില്ലെനിക്ക്....
പലതും അറിയുമെന്ന് വിചാരിക്കുമെങ്കിലും
പലതും അറിയുമെന്ന് വിചാരിക്കുമെങ്കിലും
ചിന്തകള്‍ അവസാനിക്കുന്നിടത്ത് കറുപ്പുമാത്രമാണ്.
അറിവില്ലായ്‌മയുടെ പാരമ്യം...
ഇനിയൊന്നും പറയാനില്ലാതെ
ഇനിയൊന്നും പറയാനില്ലാതെ
വലിയൊരു സദസ്സിനെ അഭിമുഖീകരിക്കേണ്ടിവരുന്ന
ഒരു നിമിഷത്തിലായിരിക്കണം
എന്റെ അവസാനമെന്ന് ഇപ്പോള്‍ ഞാന്‍ കൊതിക്കുന്നു...
അറിവുകളും അറിവില്ലായ്‌മയും ചേര്‍ന്ന്
അറിവുകളും അറിവില്ലായ്‌മയും ചേര്‍ന്ന്
നിശകളില്‍ എന്റെ വീടിന്റെ ചുമരുകളില്‍
നൃത്തം വയ്‌ക്കാറുള്ളത് എനിക്കു കാണാം.
മറവി നൃത്തത്തില്‍ താളപ്പിഴവരുത്തുമോ?
അങ്ങനെ എല്ലാവരും
എന്തൊക്കെയോ മറന്നു പോകുന്ന ഒരു അവസ്ഥ വന്നാല്‍
എത്ര രസകരമായിരിക്കും ഈ ലോകം എന്ന്
എന്റെയൊരു സുഹൃത്ത് ചോദിച്ചു.
പക്ഷെ ആ അവസ്ഥ രസകരമാണെന്ന
ഓര്‍മപ്പെടുത്താന്‍ നമ്മുടെ ബുദ്ധിക്ക് അപ്പോള്‍ പറ്റുമോ
എന്ന് ഞാന്‍ സംശയിക്കുന്നു.
പൂര്‍ണവിരാമമില്ലാതെയാണ് നിര്‍ത്തുന്നത്.
പൂര്‍ണവിരാമമില്ലാതെയാണ് നിര്‍ത്തുന്നത്.
തീര്‍ച്ചയായും തുടര്‍ച്ചയുണ്ട് ഇതിന്....
എല്ലാത്തിനും തുടര്‍ച്ച ഉണ്ടാവും അത് തീര്‍ച്ച
ReplyDeletethanks dear...
ReplyDeletekeep in touch