-GULMOHAR-

3 പ്രതീക്ഷ














പ്രിയേ,
സ്വര്‍ഗ്ഗത്തെപ്പറ്റി പറഞ്ഞ്
നിന്നെ കൊതിപ്പിക്കാമെന്ന് എനിക്ക് വിശ്വാസമില്ല,
അത്തരം ചിന്തകളില്‍
നിനക്ക് വിശ്വാസമുണ്ടോ
എന്ന് ഞാന്‍ അന്വേഷിക്കുന്നില്ല...
കാരണം സ്വര്‍ഗ്ഗത്തെപ്പറ്റിപ്പറഞ്ഞ്
ഞാന്‍ നിന്നെ മരണത്തിലേക്കല്ലല്ലോ ക്ഷണിക്കുന്നത്...
അതുകൊണ്ടുതന്നെ ജീവിതത്തെപ്പറ്റി പറയാമെന്നു തോന്നുന്നു.
എന്താണ് എനിക്ക് ജീവിതത്തെക്കുറിച്ചറിയുക
എന്ന് നിനക്കറിയില്ലല്ലോ?

ആദ്യം ഞാന്‍ എന്റെ പ്രതീക്ഷകളെപ്പറ്റി പറയാം...
രണ്ടു ദശകമെങ്കിലും മുമ്പു ജനിച്ചിരുന്നെങ്കില്‍
ഏറ്റവും കുറഞ്ഞത് ഒരു നക്‌സലൈറ്റാകാമായിരുന്നു
എന്ന് എന്റെ യുവത്വത്തിലെ ഡയറിത്താളില്‍
ഞാന്‍ പലതവണ കുറിച്ചിട്ടുണ്ട്.
വടക്കന്‍ പാട്ടുകളിലെ ധീരന്‍മാരിലൊരാളായി
പലപ്പോഴും ഞാന്‍ എന്നെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്....
അപക്വമായ എന്റെ വങ്കന്‍ സ്വപ്നങ്ങളെന്ന്
നിനക്ക് വിധിയെഴുതാം...
ഇതൊക്കെയാണ് ഞാന്‍....

പക്ഷെ അപക്വമാണെന്ന് ഞാന്‍ ഒരിക്കലും ചിന്തിക്കാത്ത,.....
അത്തരം ചിന്തകള്‍ ചിന്തിക്കാത്തതിന്
ഞാന്‍ എന്നോടുതന്നെ പലപ്പോഴും
അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചിട്ടുണ്ട്
പല സ്വപ്നങ്ങളിലും എന്റെ രാജകുമാരി നീതന്നെയാണ്....
ദിനസരിക്കുറിപ്പുകളിലെ
അജ്ഞാത സുന്ദരിക്ക് നിന്റെ രൂപമായിരുന്നു...
ആ പാദസരക്കിലുക്കത്തിന്
നിന്റെ കണങ്കാലിന്റെ സൗന്ദര്യമായിരുന്നു....

Stumble Delicious Technorati Twitter Facebook

3 comments:

  1. apakuamaayathanenkilum chinthakalku kadinjaan idathe nilanirthuka...

    ReplyDelete
  2. നല്ല വരികള്‍ ...ആശംസകള്‍ ..

    ReplyDelete

marumozhikal@gmail.com

Total Pageviews

counter