സഹോദരന്റെ പ്രണയത്തിന്
സഹോദരി
എല്ലായ്‌പ്പോഴും കൂട്ടിരിക്കും...
അവള്‍ക്ക് വ്യക്തമായിട്ടറിയാം...
പ്രണയം എന്താണെന്ന്....
അര്‍ബുദമാണെന്ന് വായിച്ചറിഞ്ഞാലും
തീക്ക് പൊള്ളലാണെന്ന്
അവള്‍ക്ക് തൊട്ടറിയാനാകും....
പ്രണയത്തിന്
തിളച്ചു മറിയുന്ന ലോഹത്തില്‍ വീഴുന്ന
മഞ്ഞുതുള്ളിയുടെ ആര്‍ദ്രതയുണ്ടെന്ന്...
എങ്കിലും,
സഹോദരിമാരുടെ പ്രണയത്തിന്
സഹോദരന്‍ ഒരിക്കലും കൂട്ടുനില്‍ക്കില്ല...
തീര്‍ച്ചയായും
അവനറിയാം പുരുഷന്റെ
കാക്കക്കണ്ണുകളെക്കുറിച്ച്...
പ്രണയത്തിനു പിന്നിലെ
ഗൂഡ ലക്ഷ്യത്തെക്കുറിച്ച്....
എനിക്ക് അത്ര നന്നായി തോന്നിയില്ല:( എന്റെ കുഴപ്പമാകും
ReplyDeleteവായിച്ചു മറന്ന ഒരു ഫോര്‍വേഡ് മെസ്സേജ്ലെ ആശയം ...
ReplyDelete