-GULMOHAR-

0 ഞാന്‍ നിന്നെ പ്രണയിക്കുന്നു...















നിനക്ക്‌....
കളരിപരമ്പര ദൈവങ്ങളെ

മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌
മനസ്സിന്റെ മാറാപ്പു തുറക്കട്ടെ...
എന്റെ കരളിന്റെ പീസേ...
നിന്റെ തിരുമുഖം കണ്ടനാള്‍ മുതല്‍
വിശന്നുപൊരിഞ്ഞ്‌ മൂക്കുകയര്‍ പൊട്ടിയ
കന്നുകാലിയെപ്പോലെ 
തെക്കോട്ടും വടക്കോട്ടും തെണ്ടുകയാണ്‌ ഞാന്‍...
നിന്റെ സ്‌നേഹമാകുന്ന 
സുനന്ദിനി കാലിത്തീറ്റക്കുവേണ്ടി
സദാ വാലാട്ടുകയാണ്‌ ഞാന്‍.
ഒരു പിശാചിനെപ്പോലെ 
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു...
പുഴയില്‍ തുഴ നഷ്‌ടപ്പെട്ട വഞ്ചിപോലെ
അങ്ങോട്ടും ഇങ്ങോട്ടും ആടുമ്പോള്‍ 
എന്റെ കൂടെ ഒന്നിച്ചുതുഴയാന്‍
ലൈഫിന്റെ ബജാജ്‌ സ്‌കൂട്ടറുമായി നീ വരില്ലേ?
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
പടവലങ്ങ പോലെ നീണ്ടുപോകുന്ന
എന്റെ ജീവിതത്തില്‍ ആദ്യമായാണ്‌ ഞാന്‍
ഇത്ര ക്രൂരമായി ഒരാളെ സ്‌നേഹിക്കുന്നത്‌.
ശ്‌മശാന മൂകമായ എന്റെ മനസ്സില്‍
ഒരു ശവമായാണ്‌ നീ കടന്നുവന്നത്‌.
എന്റെ സ്‌നേഹത്തിന്റെ ശവക്കല്ലറ നീ തോണ്ടരുത്‌.
നിന്നെ കണ്ട നാള്‍ മുതല്‍
ഒരു മരുഭൂമിയില്‍ 
തീമഴ പെയ്യുന്ന അവസ്ഥയാണ്‌ എന്റെത്‌.
കോഴിയെ കുറുക്കന്‍ സ്‌നേഹിക്കുന്നതു പോലെ
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു.
ജീവിതത്തിന്റെ വെണ്ണക്കല്‍പ്പടവുകള്‍
ഓടിക്കയറുമ്പോള്‍ എന്നെ ബൈപ്പാസില്‍
ചവിട്ടിയിറക്കരുത്‌. ഞാന്‍ നിന്നെ
എത്ര ക്രൂരമായി സ്‌നേഹിക്കുന്നു എന്ന്‌ നിനക്ക്‌ അറിയില്ലേ...
ബുദ്ധിയുടെ കാര്യത്തില്‍ ഞാന്‍ അഗ്രഗണ്ണ്യനാണ്‌.
എന്നിരുന്നാലും സ്‌നേഹമെന്തെന്ന്‌ 
മനസ്സിലാക്കാന്‍ എനിക്കു കഴിയും.
ചെമ്പരത്തിപ്പൂവ്‌ പറിച്ചുതന്നാല്‍ 
ഹൃദയമാണെന്ന്‌ പറഞ്ഞില്ലെങ്കിലും
ഇറച്ചിക്കഷ്‌ണമാണെന്ന്‌ പറയാനുള്ള അറിവ്‌ എനിക്കുണ്ട്‌.
ഇപ്പോള്‍ എന്റെ ബുദ്ധിയെക്കുറിച്ച്‌ 
ഒരു ഏകദേശ രൂപം നിനക്ക്‌ ലഭിച്ചിരിക്കുമല്ലോ?
ഈ ബുദ്ധിയുപയോഗിച്ച്‌ നിന്നെ എന്റെ സ്വന്തമാക്കുവാന്‍
ഏതു കതകും മുട്ടിവിളിക്കാനും ഞാന്‍ തയ്യാറാകും.
കാരണം ഐ ലവ്‌ യൂ..
എന്റെ സ്‌നേഹത്തിന്റെ അളവ്‌ നീ മനസ്സിലാക്കും
എന്ന്‌ പ്രതീക്ഷിച്ചുകൊണ്ട്‌
നിന്റെ ഓര്‍മയുടെ നിധികുംഭാരത്തില്‍
ഈ അതിബുദ്ധിമാന്റെ പേരുകൂടി ചേര്‍ക്കണം.
ഇത്‌ എന്റെ അവിവേകമായിപ്പോയെങ്കില്‍
എന്നോട്‌ ക്ഷമിക്കണം. 
തെറ്റെങ്കില്‍ എന്റെ മനസ്സിന്റെ ചിതയില്‍വെച്ച്‌
ഈ ആഗ്രഹത്തിന്റെ ശവദാഹം നടത്താം.
നിന്റെ മനസ്സാകുന്ന റോസാച്ചെടിയുടെ
സംരക്ഷണ വലയമായ ഒരു മുള്ളിന്റെ സ്ഥാനമെങ്കിലും
എനിക്കു തരണം. ഊഷരമായ എന്റെ മനസ്സിലേക്ക്‌
ഒഴുകിവന്ന തെളിനീരുറവയാണ്‌ നീ.
എന്റെ മനസ്സിലേക്ക്‌ വെള്ളരിപ്രാവിനേപ്പോലെ
പറന്നുവന്ന നീ എവിടെച്ചേക്കേറിയിരിക്കുകയാണ്‌?
എന്റെ സ്‌നേഹമാകുന്ന വാടക തന്നേ മതിയാകൂ.
ഒരു പക്ഷെ ദൈവനിശ്ചയമായിരിക്കും.
മുന്‍ ജന്‍മ സുകൃതത്തിന്റെ ഫലമെന്നപോലെ
നമ്മള്‍ തമ്മില്‍ കണ്ടുമുട്ടിയത്‌ ഇതിനായിരിക്കും...
എന്റെ ഹൃദയത്തിലൊഴുകുന്ന ഓരോ രക്ത കണികയിലും
നിന്നെക്കുറിച്ചുള്ള ഓര്‍മകള്‍ നിറഞ്ഞുകവിഞ്ഞിരിക്കുന്നു.
എന്റെ മനസ്സാകുന്ന കാളിന്ദിയിലെ
സ്വര്‍ണ മത്സ്യമാണ്‌ നീ. പ്രഭാതത്തിലെ
മഞ്ഞുതുള്ളി പോലെ മൃദുലവും മനോഹരവുമായ
നിന്റെ സ്‌നേഹത്തിനുവേണ്ടി ഞാന്‍ കാത്തിരിക്കും.
ഞാന്‍ ആഗ്രഹിക്കുന്ന മറുപടി നീ തരും എന്ന പ്രതീക്ഷയോടെ..
ഈ കത്ത്‌ എഴുതിയതില്‍ തീര്‍ച്ചയായും നീ ക്ഷമിക്കണം.
ആയിരം നിരപരാധികളെ ശിക്ഷിച്ചാലും
ഈ കുറ്റവാളിയെ ശിക്ഷിക്കരുതേ...
തെറ്റുണ്ടെങ്കില്‍ എന്റെ അവിവേകമായി കണ്ട്‌ ക്ഷണിക്കണം....
സസ്‌നേഹം
ഞാന്‍ 


(നാട്ടിലെ ഒരുപാട് തലമുറ പ്രണയം പറയാന്‍ ഉപയോഗിച്ച കത്തിലെ വാക്കുകള്‍ അതേപടി പകര്‍ത്തിയതാണ് ട്ടോ)
Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter