ഒന്ന്,,,,
എന്റെ
ഹൃദയം തച്ചുടയ്ക്കുമ്പോള്‍
നിന്റെ വിരലുകള്‍
മുറിയാതെ സൂക്ഷിക്കണം
രണ്ട്....
മെഴുകു പുരട്ടിയ
നിന്റെ മൗനം
എന്നെ
അസ്വസ്ഥയാക്കുന്നു
മൂന്ന്...
നിന്റെ
ഹൃദയമിടിക്കുന്നത്
എനിക്ക് കേള്‍ക്കാം..
കാരണം
ഞാന്‍ എന്റെ
ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുകയാണ്
എന്റെ കൈകള്‍.....
നാല്....
ഈ ഇരുട്ടിലും
ഞാന്‍
തിരയുകയാണ്
നീ
ഒരിക്കല്‍ വലിച്ചെറിഞ്ഞ
എന്റെ ഹൃദയത്തെ





arudethanee aswstha hrudayam........
ReplyDeleteok nice
ReplyDelete