നോക്കൂ,
ഞാനീ തണുത്തു കാറ്റുപിടിച്ച
സായംകാലത്തില്‍
എന്തുചെയ്യുകയാണെന്ന്...
ഞാനൊരു പഴയ
നിറം മങ്ങിയ ഇന്‍ലന്റിന്റെ
ചുളിവുകള്‍ സാവധാനം
നിവര്‍ത്തുകയാണ്..
പണ്ടെങ്ങോ പ്രണയത്തിന്റെ
പരകോടിയിലെത്തിയപ്പോള്‍,
കാമുകനും ഭ്രാന്തനും എന്നെ ഒരേ പോലെ കീഴടക്കിയപ്പോള്‍
നിനക്കെഴുതാനായി എടുത്തുവെച്ചതാണെന്നാണ്
എന്റെ ഓര്‍മ,
മറ്റുചിലപ്പോള്‍ അതിനായിരിക്കില്ല,
ദൂരദര്‍ശന്റെ പ്രതികരണം പരിപാടിയില്‍
അഭിപ്രായമെഴുതാനായിരിക്കും,,
അതുമല്ലെങ്കില്‍ എന്തിനായിരിക്കും?....
വാങ്ങി, പരുപരുത്ത നിഘണ്ടുവിന്റെ
പേജുകളിലെവിടെയോ
മറന്നുപോയതാണ് ഈ ഇന്‍ലന്റ്,,,
ഇതിനിപ്പോള്‍
കുറേ വയസ്സായിക്കാണണം,
നിന്നെ പ്രണയിക്കാന്‍ തുടങ്ങിയിട്ടെത്ര
കാലമായെന്ന് എനിക്കോര്‍ത്തെടുക്കാന്‍ സാധിക്കില്ലെങ്കിലും,
ആ ഇന്‍ലന്റിന് വയസ്സായെന്ന്
മഞ്ഞളിച്ച നിറം തെളിവാകുന്നുണ്ട്.
ഇക്കാലയളവിനുള്ളില്‍ ഇന്‍ലന്റിന്
എത്രയോ വിലകൂടിയിരിക്കണം.
പക്ഷെ ഈ മഞ്ഞ ഇന്‍ലന്റിനെ
അതൊന്നും ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു.
ഇനി മറുപുറത്ത്
ഒരു രൂപയുടെ തപാല്‍ സ്റ്റാംപുകൂടി
പതിപ്പിച്ച് ഈ ഇന്‍ലന്റിനും
പുതിയ വിലകള്‍ നല്‍കണം
ഇത്
നിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍
കരിനിഴല്‍ വീഴ്ത്താനല്ല,
ഹൃദയത്തിന്റെ വസന്തവും,
പാറിപ്പറന്ന ഉല്ലാസങ്ങളുടെ ഉത്സവകാലങ്ങളും ഓര്‍മപ്പെടുത്താനുമല്ല,
എന്തിനേറെ...
സ്വപ്നങ്ങളും പ്രതീക്ഷകളും പോലും
കൈമോശം വന്നിരിക്കുന്നു...
പിന്നെയെങ്ങനെയാണ് ഗൃഹാതുര സ്മരണയുണ്ടാവുക?
No comments:
ഒരു അഭിപ്രായമെഴുതിയാലോ ? >
marumozhikal@gmail.com