നീ നടന്നകന്ന വഴിയില്‍,
കാത്തുനിന്ന ദൂരത്ത്,....
എനിക്കെന്നെ നഷ്ടമയായ ഇടവഴികളില്‍
കാലം കൈപിടിച്ച് വലിച്ചിട്ടും
ഇന്നലെവരെ പോയിരുന്നില്ല....
നീ പറഞ്ഞതോര്‍ക്കുന്നു...
ഇവിടുത്തെ കാറ്റുപോലും
തിരിച്ചറിയില്ല നമ്മെയെന്ന്....
ആ വാക്കുകള്‍ എത്ര
ക്രൂരമാണെന്ന്...
മഴപെയ്തിട്ടും.....
മനസ്സിലെ മരം നിര്‍ത്താതെ പെയ്തിട്ടും
വരള്‍ച്ച ഹൃദയത്തിലായതിനാലാവും...
അല്ലേ.....
സ്വരൂപ്, നല്ല വരികള്‍ ,എഴുതുന്നത് ജാലകം പോലുള്ള അഗ്രിഗേട്ടരുകളില്‍ ഷെയര്‍ ചെയ്യാനും മറ്റു ബ്ലോഗുകള്‍ ഫോളോ ചെയ്യാനും ശ്രമിക്കൂ ,കൂടുതല്‍ വായനക്കാര്‍ എത്തും
ReplyDelete