ഇന്നലെ രാത്രി
എനിക്കൊരു ഫോണ്‍ കാള്‍ മിസ്സായി
എന്തു തന്നെ സംഭവിച്ചാലും
ഉറപ്പായും
എന്നെത്തേടി വരുമായിരുന്ന ഒന്ന്
തണുപ്പുള്ള പ്രഭാതത്തിലും
ചൂടുള്ള നട്ടുച്ചയിലും
ആത്മഹത്യാ പ്രതിരോധത്തിനുള്ള ഒരു കാള്‍
പഴമയിലേക്കുള്ള
അനിവാര്യമായ ഓര്‍മപ്പെടുത്തല്‍
നീയില്ലാത്തത് അംഗീകരിക്കാത്തതിനാലാകും
ഓര്‍ത്തുവെക്കേണ്ടതായിട്ടും
ഞാനത് മറന്നു പോയിരുന്നു
നിര്‍ദ്ദയം.....
ഓര്‍ത്തുവെക്കുന്ന കടമ
ആരും ആവശ്യപ്പെടാതെതന്നെ
നീയേറ്റെടുത്തിരുന്നുവല്ലോ???
ഓര്‍ത്തുവെക്കുന്ന കടമ
ReplyDeleteആരും ആവശ്യപ്പെടാതെതന്നെ
നീയേറ്റെടുത്തിരുന്നുവല്ലോ???