ആരായിരുന്നു???
പാലിക്കാന്‍ പറ്റാത്ത
നയപരമെന്നു പറഞ്ഞു
സദാ ഞാന്‍ രക്ഷപ്പെടാറുള്ള
വാഗ്ദാനങ്ങളോട് ക്ഷമിച്ചിരുന്നവള്,
ഇടുങ്ങിയ ക്ലാസ് വരാന്തയില്‍
നരച്ച വൈകുന്നേരം
ഒലിച്ചിറങ്ങിയ കണ്ണീരുകാട്ടി
ഭയപ്പെടുത്തിയവള്,
എന്തിനായിരുന്നു???
കഴിവില്ലാത്ത ആഭരണത്തിന്റെ
ഭംഗി നീ കഴുത്തിലണിഞ്ഞത്?
ദീര്‍ഘയാത്രകഴിഞ്ഞു ക്ഷീണിച്ച
എന്റെ ഉപഹാരത്തിനോട്
വെറുതേ പിണങ്ങിയത്???
ഒരേ ചിന്തയുമായി
ഒരായിരം കടലാസുതുണ്ടുകളില്‍
എന്റെ പേരെഴുതി കാറ്റില്‍പറത്തിയത്???
കോളേജടച്ച ദിവസം മുഖത്ത്
ഒരിക്കലും തീരാത്ത വേപഥുവുമായി
എന്നെത്തന്നെ നോക്കിനിന്നത്???
keep going
ReplyDeletehai da....
ReplyDeleteits too good