-GULMOHAR-

7 ആത്മഹത്യ










നിന്റെ
മിഴികളില്‍ നിറയുന്ന
വെള്ളച്ചാട്ടത്തില്‍ എന്റെ
ജ്ഞാനസ്‌നാനം
ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച
ശനിയാഴ്‌ച്ച
അത്താഴത്തില്‍ കല്ലുകടിയായി
പാദസരക്കിലുക്കം
ഉമിത്തീയില്‍ നീറാതെ
ഞാനെങ്ങും പോകില്ലെന്ന്‌്‌്‌
അച്ഛന്റെ അച്ചട്ട്‌
എനിക്കും ജരവരുമല്ലോ....
അന്നു ഞാനുണ്ടാവുമെന്ന്‌ ഊഹം.....
ഒരിക്കല്‍,
എന്റെ ചെറുപ്പത്തില്‍
(അങ്ങനെ പറയാന്‍
ഇപ്പോഴും പ്രായമായിട്ടില്ലെന്ന്‌)
പുഴയില്‍ അവസാനിക്കാന്‍ ശ്രമിച്ച അമ്മ
എങ്ങനെ ശാസിക്കും എന്നെ
പാലിക്കാനായില്ലെങ്കില്‍ ഉറപ്പെന്ന്‌്‌്‌
നിന്റെ മൂര്‍ദ്ധാവിലെന്റെ സ്‌പര്‍ശനം....
പ്രളയത്തിന്റെ രാത്രിയില്‍
കയറിനില്‍ക്കാന്‍ കൂരയുണ്ടെങ്കിലേ
മഴപോലും കവിതയാകൂ
പരാജയത്തിന്റെ ഇടനാഴിയില്‍
പ്രതിദ്ധ്വനി പെരുമ്പറ
ഇന്നലെ മരവിച്ച ഘടികാരത്തില്‍
സൂചികള്‍പോലും ചിരിക്കുന്നു

Stumble Delicious Technorati Twitter Facebook

7 comments:

  1. നന്നായി സരൂപ്‌, ഇനിയും വരാം...

    ReplyDelete
  2. thank u dear....
    values ur comment the best way I knew
    thanks and regards
    saroopcherukulam

    ReplyDelete
  3. ninte prenayathint athmarthatha thirichariyan avalkkayal aval ninne orikkalu vittupokilla

    ReplyDelete
  4. പരാജയത്തിന്റെ ഇടനാഴിയില്‍
    പ്രതിദ്ധ്വനി പെരുമ്പറ
    ഇന്നലെ മരവിച്ച ഘടികാരത്തില്‍
    സൂചികള്‍പോലും ചിരിക്കുന്നു

    മനോഹരം സരൂപ്...
    നല്ല രചന.

    ആശംസകള്‍...*

    ReplyDelete
  5. ഇടമണിന്‌

    കമന്റ്‌ കിട്ടി. വിലമതിക്കുന്നു.
    താങ്കളുടെ വിലയേറിയ ഉപദേശങ്ങള്‍ക്ക്‌ നന്ദി
    thanks and regards
    saroopcherukulam

    ReplyDelete
  6. tooot gud to read ur kavitha
    keep in touch

    by

    ReplyDelete
  7. hai saroopetta excellent creation

    ReplyDelete

marumozhikal@gmail.com

Total Pageviews

counter