-GULMOHAR-

3 ജേര്‍ണലിസ്‌റ്റ്‌











പത്രപ്രവര്‍ത്തകന്റെ
നിസ്സംഗതയെപ്പറ്റി
ഞാനിന്ന്‌ ഏറെ വാചാലനായി....
റാഞ്ചാന്‍ വരുന്ന പരുന്തിന്റെ

മുന്നില്‍
പടമെടുക്കേണ്ടിവന്ന കെവിന്‍ ക്വാര്‍ട്ടറെപ്പറ്റി...
അപകടപടമെടുക്കേണ്ടിവരുന്ന
നിശബ്ധനായ ഫോട്ടോഗ്രാഫറെപ്പറ്റി...
നിസ്സംഗനായ സബ്ബ്‌ എഡിറ്ററെപ്പറ്റി...
കണ്ണിനെ കരയിക്കുന്നില്ലെന്നു പറയാനെങ്കിലും
ബോധത്തോടെയിരിക്കുന്ന എഡിറ്ററെപ്പറ്റി...
ഏറ്റവുമൊടുവില്‍
എന്തോ തിരയുന്നതിനിടയില്‍
പെട്ടന്നു മറച്ചുനോക്കി
വായിച്ചെന്നു വരുത്തിത്തീര്‍ക്കുന്ന
പ്രിയ വായനക്കാരനെപ്പറ്റി....
പേനക്കും അക്ഷരങ്ങള്‍ക്കുമിടയില്‍
നഷ്ടമാകുന്ന മനുഷ്യത്വത്തെപ്പറ്റി....
വാക്കുകള്‍ക്കും മനസ്സുകള്‍ക്കുമിടയിലേക്ക്‌
കയറിവരാന്‍ എന്നും മടികാട്ടുന്ന
ഞരമ്പിലെ ചോരയെപ്പററി
ഇപ്പോഴൊരു സംശയം,
ഞരമ്പില്‍ ഒഴുകുന്നത്‌
രക്തം തന്നെയോ....
Stumble Delicious Technorati Twitter Facebook

3 comments:

marumozhikal@gmail.com

Total Pageviews

counter

There was an error in this gadget