
നിന്റെ ബലിച്ചോറ്
വാരിത്തിന്നുമ്പോള്‍
നീ ശപിക്കരുത്....
കാരണം, ഞാന്‍ തീര്‍ത്തും അശക്തനാണ്
ചെറിയ ചെറിയ അക്ഷരത്തെറ്റുകള്‍പോലും
നിനക്ക് പൊറുക്കാന്‍ പറ്റിയേക്കില്ല
അതുകൊണ്ടുതന്നെയാണല്ലോ.....
പറഞ്ഞിരുന്നു നിന്നോട്,
ഞാന്‍ അഗ്നിയാണെന്ന്
വരേണ്ടിയിരുന്നില്ല, കത്താന്‍
നെരിപ്പോടിലെ തീക്കൊള്ളികളാകുന്ന
വാക്കുകളെ വേണമെങ്കില്‍ പ്രണയിച്ചോളൂ.
പിന്നിലെ അസ്വസ്ഥമായ
മനസ്സിനെയല്ല....
നിനക്കിഷ്‌ടം
കൊടുങ്കാറ്റിനെയെന്ന്,
കത്തുന്ന സൂര്യനെയെന്ന്,
കണ്ണുനീരിന്റെ ആര്‍ദ്രതയേക്കാള്‍
കടലിന്റെ നീലിമയെന്ന്
പറഞ്ഞിരുന്നില്ല പ്രണയം......





vaakinte theevratha ninnil ennum anayaathirikkatte.........
ReplyDeletenandi parayaan vaakkukal thedukayaanuuuuuuuu njannnnnnnnn.............
nashtagal ennum nikathan kazhiyilla...this poem is my own experience
ReplyDeletethis poem is my own experience
ReplyDelete