-GULMOHAR-

5 മനസ്സിന്റ കത്ത്‌













മഴ പെയ്‌തു തോര്‍ന്നിരുന്നു. അപ്പോഴും ആകാശത്തെ കറുപ്പു മാഞ്ഞിരുന്നില്ല. വയലിനു നടുവിലൂടെ വീട്ടിലേക്കുള്ള നടവരമ്പിനെ തോടുമറിഞ്ഞൊഴുകിയെത്തിയ വെള്ളം അലിയിച്ചുകളഞ്ഞിരുന്നു. മുട്ടോളമെത്തുന്നകാക്കിപ്പേന്റ്‌ തെറുത്തുകയറ്റി ധൃതിയില്‍ നടന്നുവരുന്ന പോസ്റ്റ്‌ മേനെ കാത്ത്‌ആരൊക്കെയോ ഇടവഴിക്കപ്പുറം നില്‍ക്കുന്നുണ്ടായിരുന്നു. ഇടതു തോളില്‍തൂങ്ങുന്ന ചാരനിറത്തിലുള്ള തുണി സഞ്ചിയില്‍നിന്ന്‌ അയാള്‍എടുത്തുനല്‍കിയിരുന്ന കത്തുകള്‍ക്ക്‌ വാടിയ ഇലഞ്ഞിപ്പൂക്കളുടെമണമായിരുന്നു. മഞ്ഞുമലകളില്‍ കാവല്‍നില്‍ക്കുന്ന മകന്റെ സാമിപ്യവും ശബ്‌ദവും ആ കത്തുകളില്‍ഉള്‍ച്ചേര്‍ന്നിരുന്നു. മരുഭൂമിയിലെ പൊള്ളുന്ന വെയിലിനിടയില്‍ കുറിച്ചിട്ട വാക്കുകളുടെ നൊമ്പരങ്ങളുംഅവയില്‍ ലയിച്ചിരുന്നു. ആദ്യവായനയില്‍ത്തന്നെ വായനക്കാരനെ/ക്കാരിയെ ആശ്വസിപ്പിക്കാനും മനസ്സില്‍സാന്ത്വനമേകുവാനും പര്യാപ്‌തമായ എന്തോ ഒന്നും പേറിയായിരുന്നു അവ വിലാസക്കാരനെത്തേടിയെത്തിയത്‌. രണ്ടുവ്യക്തികള്‍ക്കിടയിലെ അനന്തമായ അകലം നനുത്ത കയ്യക്ഷരങ്ങള്‍കൊണ്ട്‌ പരമാവധി ഇല്ലാതാക്കുന്നഅക്ഷരങ്ങളുടെ കല.....വീടിനു മുന്നിലെ ഇടവഴിയിലൂടെ ധൃതിയില്‍ കടന്നുപോകുന്ന പോസ്റ്റുമാനോട്‌ ഇന്ന്‌കത്തൊന്നുമില്ലേ എന്ന്‌ ചോദിച്ചിരുന്നത്‌ പുതുമയല്ലാതിരുന്ന കാലം. പ്രതീക്ഷിച്ചിരിക്കുന്ന മറുപടിക്കവര്‍കാണാതാവുമ്പോള്‍ തപാലാപ്പീസിലേക്കുതന്നെ പോയിരുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലാതിരുന്ന കാലം. ജീവിതത്തിന്റെ ചെറിയ സ്‌പന്ദനങ്ങള്‍ പോലും കത്തുകളിലൂടെ കൈമാറ്റപ്പെട്ടിരുന്ന ആ കാലത്തിന്റെതന്നെനേര്‍സാക്ഷ്യങ്ങളായിരുന്നു കത്തുകളില്‍. അവയിലെഴുതപ്പെട്ടത്‌ ചരിത്രമാണെന്ന്‌ അതെഴുതിയവര്‍ പോലുംതിരിച്ചറിഞ്ഞിരുന്നില്ല.കത്തെഴുതുന്ന ശീലം നിര്‍ത്തിയതോടെ മലയാളിക്കു നഷ്‌ടമായത്‌ സ്വഭാവത്തിന്റെഭാഗമായിരുന്ന സംസ്‌കാരമാണ്‌. രണ്ടു വ്യക്തികള്‍ക്കിടയിലെ അനന്തമായ അകലം വടിവൊത്തകയ്യക്ഷരങ്ങള്‍കൊണ്ട്‌ ശൂന്യതയാക്കി മാറ്റിയിരുന്ന ഒരു സംസ്‌കാരം. ഒരു കത്തെഴുതി തപാല്‍പ്പെട്ടിയിലിട്ട്‌, ഇനിയെന്നോ വരാനിരിക്കുന്ന മറുപടിക്കുവേണ്ടി ചിട്ടയോടെ കാത്തിരുന്ന ക്ഷമയുടെ സംസ്‌കാരം. ജീവിതനൈരന്തര്യങ്ങള്‍ക്കിടയിലേക്ക്‌ ഒരുപാടു ചിന്തകളുമായി കടന്നുവന്നിരുന്ന പോസ്റ്റ്‌മാനും, ചുവന്ന തപാല്‍പ്പെട്ടിയുംമെല്ലെ, മൗനത്തിലൂടെ ഓര്‍മയിലേക്ക്‌ മാഞ്ഞുകഴിഞ്ഞു.നിയതമായ രീതിയിലുള്ളവയായിരുന്നില്ല ആ കത്തുകളുടെഉള്ളടക്കം. ചിന്തകളുടെ സംസാരഭാഷയായിരുന്നു അവയ്‌ക്ക്‌. പിന്നീട്‌ വായിക്കുമ്പോള്‍ ആവശ്യമില്ലാത്തതെന്ന്‌വിലയിരുത്തപ്പെടാവുന്ന നിസ്സാരകാര്യങ്ങള്‍ പോലും ആ കത്തുകളുടെ പരുപരുത്ത പ്രതലത്തില്‍ അമര്‍ത്തിരേഖപ്പെടുത്തിയിരുന്നു. നമുക്ക്‌ സിദ്ധിച്ചിതൊക്കെയും, പിന്നീടെന്നെങ്കിലും നഷ്‌ടപ്പെട്ടുപോയേക്കാമെന്ന്‌ശങ്കിച്ചതൊക്കെയും വളരെ ഭ്രാന്തമായി ആ കത്തുകളിലെ വിരല്‍പ്പാടുകളായി. സ്വകാര്യതകളിലൂടെസഞ്ചരിച്ചിരുന്നവയാണെങ്കിലും അവ ആ കാലഘട്ടത്തിലെ സമൂഹത്തെയും രേഖപ്പെടുത്തിയിരുന്നു. ഒരുപക്ഷെപരസ്‌പരം കണ്ടിട്ടുപോലുമില്ലാത്തവര്‍ തമ്മില്‍പ്പോലും വല്ലാത്തൊരു ആത്മബന്ധം ഉണ്ടാക്കിയെടുക്കാന്‍ ആസമയങ്ങളിലെ കത്തുകള്‍ക്ക്‌ സാധിച്ചിരുന്നു. ആ കത്തുകളിലെ അക്ഷരങ്ങളിലൂടെ, അവ നയിക്കുന്നഅര്‍ത്ഥങ്ങളിലൂടെ...തൂലികാ സൗഹൃദങ്ങള്‍ അന്നൊരു സാധാരണക്കാര്യമായിരുന്നു. കയ്യക്ഷരങ്ങളിലൂടെ മാത്രംപരിചയമുള്ളവര്‍പോലും സൗഹൃദങ്ങളില്‍ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന കാലം. കാമുകിക്ക്‌ ഒരു കത്തെഴുതിപോസ്റ്റുചെയ്‌തിട്ട്‌ അതിന്റെ മറുപടിക്കായി ക്ഷമയോടെ കാത്തിരുന്ന കാമുകന്‍മാരുടെ കാലം. ആകാമുകന്‍മാരുടെ വംശം കുറ്റിയറ്റുപോയിരിക്കുന്നു. ഇന്നത്തെപ്പോലെ മൊബൈലിന്റെയോ കംപ്യൂട്ടറിന്റെയോകീപ്പാഡുകളിലായിരുന്നില്ല അന്ന്‌ പ്രണയം. അനന്തമായ അകലത്തിലിരുന്നുകൊണ്ട്‌ സ്വന്തം കൈപ്പടിയില്‍ അവള്‍എഴുതിയ കത്തുപോലെ മനം കുളിര്‍പ്പിക്കാന്‍ എന്തിനാകും?. രാമലിംഗം പിള്ളയുടെ ഡിക്ഷ്‌ണറിയില്‍നിന്ന്‌ഒരിന്‍ലന്റെടുത്ത്‌ അതിന്‌ മറുപടിയെഴുതിക്കഴിയുമ്പോള്‍ കിട്ടിയിരുന്ന നിര്‍വൃതി മറ്റെന്തില്‍നിന്നു കിട്ടും?അത്തരംകത്തുകള്‍ നമ്മുടെ ജീവിതത്തില്‍നിന്നുതന്നെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. തട്ടിന്‍ പുറത്തെ അലൂമിനിയംപെട്ടികളിലോ പഴയ ഓട്ടോഗ്രാഫ്‌ ബുക്കിലോ, അതുമല്ലെങ്കില്‍ ഓര്‍മയുടെ ഭാണ്ഡങ്ങളിലോ ആണ്‌ ഇന്ന്‌ അവയുടെസ്ഥാനം. വിവരസാങ്കേതിക വിദ്യയുടേയും ഇന്റര്‍നെറ്റിന്റെയും ഇക്കാലത്ത്‌ കത്തുകള്‍ സ്വാഭാവികചരമമടഞ്ഞതായിരിക്കണം. ടോക്‌ടൈം ഓഫറുകളോടും മുറിയനിംഗ്ലീഷിലെ എസ്‌ എം എസ്സുകളോടുംപിടിച്ചുനില്‍ക്കാനാവാതെയാവണം അവ മരണത്തിനു കീഴടങ്ങിയത്‌. സെക്കന്റുകള്‍ മാത്രംആയുസ്സുള്ളവയാവണം ഇന്നത്തെ സന്ദേശങ്ങള്‍ എന്നായിരിക്കുന്നു.ഗൃഹാതുരതയെന്ന വാക്കിനൊപ്പം മലയാളിക്ക്‌ഓര്‍മിച്ചെടുക്കാന്‍ മറ്റൊരു പുരാവസ്‌തുകൂടിയാവുകയാണ്‌. ഇനിയൊരു തിരിച്ചുവരവ്‌ പ്രതീക്ഷിക്കാനാകാതെഅവ നിശ്ശബ്‌ദം വിടവാങ്ങിക്കഴിഞ്ഞു. ഇനിയൊരിക്കലും മടങ്ങിവരാനിടയില്ലാതെ... ഹൃദയ സ്‌പന്ദനമുള്ളവരികളിലൂടെ സൗഹൃദത്തിന്റെ ആഴങ്ങള്‍ തൊട്ടറിയാന്‍ ഇനിയൊരു തിരിച്ചുവരവ്‌ പ്രതീക്ഷിക്കാതെ...


Stumble Delicious Technorati Twitter Facebook

5 comments:

  1. ശരിയാണ് സരൂപ്
    എല്ലം ഓര്‍മകളായി മാറിയിരിക്കുന്നു...
    സരൂപ് പറഞ്ഞപോലെ
    സ്വന്തം കൈപ്പടിയില്‍ എഴുതിയ കത്തുപോലെ
    മനം കുളിര്‍പ്പിക്കാന്‍ എന്തിനാകും?

    ReplyDelete
  2. ivane engane vaythanamennu....mattullavarude eekanthathaye, ottappedaline, ente nanutha pranayathe aaardramakkanulla kazhivu ninakkund.....vakkukal paranj bor adippikkunnilla.......manassinte kathakaran orayiram asamsakal......suraj

    ReplyDelete
  3. blog nannayittundallo
    al d best

    ReplyDelete
  4. suhruthe namuku nashtamakunathinte vila naam ariyunlaaa

    ReplyDelete
  5. രണ്ടുവ്യക്തികള്‍ക്കിടയിലെ അനന്തമായ അകലം നനുത്ത കയ്യക്ഷരങ്ങള്‍കൊണ്ട്‌ പരമാവധി ഇല്ലാതാക്കുന്ന അക്ഷരങ്ങളുടെ കല.....

    ReplyDelete

marumozhikal@gmail.com

Total Pageviews

counter