-GULMOHAR-

3 മഴയത്ത്‌







സ്വപ്‌നങ്ങള്‍ വില്‍ക്കുവാന്‍ വന്ന ഒരാള്‍
ഇന്നലെ എന്റെയടുത്തെത്തി
നീ ആശ്ചര്യപ്പെടുന്നത്‌ എനിക്ക്‌ ഊഹിക്കാം...
അതൊരു കമ്പിളിപ്പുതപ്പു വില്‍പ്പനക്കാരനായിരുന്നു
ഈ ഇറ്റുവീഴുന്ന മഴയുടെ
ഓരോ തുള്ളിയിലും
നിന്റെ വിഷാദത്തിന്റെ സാമിപ്യം എനിക്കുതിരിച്ചറിയാനാകും
നീയില്ലാത്ത മഴക്കാലം എങ്ങനെ മഴക്കാലമാകും?
പരിപൂര്‍ണത ആര്‍ക്കും ഇല്ലെന്ന്‌ ഇന്നാളൊരു സന്യാസി പറഞ്ഞിരുന്നു
പ്രായംകൊണ്ട്‌ മുതിര്‍ന്നവരും
ജീവിതത്തില്‍ പാഠങ്ങള്‍ പഠിച്ചവരും
പാഠഭേദങ്ങള്‍ക്ക്‌ ശ്രമിക്കുന്നവരും പറയുന്നത്‌ വിശ്വസിക്കാമെന്ന്‌ തോന്നുന്നു
അത്‌ വിശ്വാസത്തിലെടുക്കണമെന്ന്‌ ആരും പറഞ്ഞതല്ല
എന്റെ പാഠഭേദം...
നീ എങ്ങനെയാണ്‌ ഈ കോരിച്ചൊരിയുന്ന മഴക്കാലത്ത്‌
സമയം ചിലവിടുന്നതെന്നറിയാന്‍
ആകാംക്ഷയുണ്ട്‌....
അമ്മയുടെ കൈപ്പുണ്ണ്യമേറ്റ ചുടുചായ
മുറ്റത്ത്‌ കോരിച്ചൊരിയുന്ന മഴയത്ത്‌
ഊതിക്കുടിച്ച്‌....
ഉമ്മറത്തെ ചാരുകസേരയില്‍ ഉറങ്ങിപ്പോകുന്ന നിന്നെ
എനിക്ക്‌ വ്യക്തമായിത്തന്നെ കാണാം...
ജന്മാന്തര സുകൃതം എന്ന്‌ പറയുന്നത്‌
ഇതുതന്നെയാകണം
അല്ലാതിരിക്കുന്നതെങ്ങനെ?
വിട പറയുന്നില്ല
തുടര്‍ച്ചക്കായി തല്‍ക്കാലം നിര്‍ത്തുന്നു
അടുത്ത തിരിവെള്ളമായി
ഈ മഴക്കാലം നിന്നില്‍ പെയ്‌തു തീരുന്നതും കാത്ത്‌...

Stumble Delicious Technorati Twitter Facebook

3 comments:

marumozhikal@gmail.com

Total Pageviews

counter