-GULMOHAR-

1 പ്രകാശനച്ചടങ്ങ്‌










അരുന്ദതീ റോയിയുടെ പുസ്‌തകത്തിന്‌
അവാര്‍ഡ്‌ ലഭിച്ചത്‌ നിനക്കോര്‍മയുണ്ടോ?
ലാഭമില്ലാത്തതിനെ മറക്കാനും
നഷ്‌ടമില്ലെങ്കില്‍ പൊറുക്കാനും നീയും പഠിച്ചിരിക്കുമല്ലോ?
എന്താ ഇപ്പോള്‍ ഇതു പറയാന്‍ എന്നല്ലേ....
എന്റെ സുഹൃത്തിന്റെ പുസ്‌തക പ്രകാശനമാണ്‌
ഈ മാസം ഒമ്പതിന്‌
വളരെ സന്തോഷം തോന്നി
മലയാള സാഹിത്യ ലോകത്തില്‍
തന്റെതായ ഇടം പൊരുതി നേടുകയാണവള്‍....
ഭാവുകങ്ങള്‍ നേര്‍ന്നു
പ്രകാശനച്ചടങ്ങിലേക്ക്‌ ക്ഷണം ഉണ്ടായിരുന്നു....
വരാന്‍ സാഹചര്യമില്ലെന്ന്‌ വെട്ടിത്തുറന്നു പറഞ്ഞു
അതാണ്‌ നല്ലതെന്ന്‌ തോന്നി
അവസാന നിമിഷം വരെ പ്രതീക്ഷ നല്‍കി
പടിക്കല്‍ കലമുടക്കുന്നതല്ല നല്ലത്‌...
പ്രകാശനച്ചടങ്ങില്‍ ആളുകളെക്കൊണ്ട്‌
നിറഞ്ഞ സദസ്‌ ഒരു ആവശ്യമാണ്‌
അങ്ങനെ നിറഞ്ഞ സദസ്സില്‍ത്തന്നെയാകട്ടെ
ഈ പ്രകാശനച്ചടങ്ങും എന്ന്‌
ഇപ്പോഴും മനം നിറഞ്ഞ്‌ ആഗ്രഹിക്കട്ടെ...
പുത്സക പ്രകാശനത്തിന്‌
ഒരുപാടു പേരുണ്ടാകുക എന്നത്‌
ഒരുതരത്തില്‍ നമ്മള്‍ ആദരിക്കപ്പെടുന്നതുതന്നെയാണ്‌...
എം ടിയുടെയും മറ്റും പ്രാഗത്ഭ്യം
അങ്ങനെയും അമൂല്യമെന്ന്‌
വിലയിരുത്താം...
Stumble Delicious Technorati Twitter Facebook

1 comment:

marumozhikal@gmail.com

Total Pageviews

counter