
പ്രിയേ...
ഇത് നിനക്കയക്കാനായി
ഇത് നിനക്കയക്കാനായി
എഴുതിവെച്ച് അയക്കാതിരുന്ന
എന്റെ ആദ്യത്തെ കത്താണ്.
മേല്‍വിലാസം ഇല്ലാത്ത ഈ കത്ത്
പക്ഷെ നിനക്ക് വായിക്കാന്‍ സാധിക്കും.
അക്ഷരങ്ങളിലൂടെ അഗ്നിയെ ചുംബിച്ച
നീ എന്ന ശലഭത്തിന്
ഏതു നിഴലിലും ഈ കത്ത്
തെളിഞ്ഞുകാണാന്‍ സാധിക്കും.
കരളില്‍ നിന്ന് കാരമുള്ള് വലിച്ചൂരുമ്പോള്‍
ഉള്ള വേദന നിനക്ക് ഊഹിക്കമോ?
അപ്പോള്‍ സൗഹൃദത്തിന്റെ
നീലച്ചോര വരുന്നത്
എനിക്കും നിനക്കും ഇപ്പോള്‍ കാണാന്‍ സാധിക്കണം.
സാധിക്കുമെന്നെനിക്കറിയാം.
അതുകൊണ്ട് കൂട്ടുകാരീ..
ഈ കത്ത് നിനക്കുള്ളതല്ല,
എന്റെ ഹൃദയത്തില്‍ പതിപ്പിച്ച
നിന്റെ വിരലടയാളത്തിനുള്ളതാണ്.





No comments:
ഒരു അഭിപ്രായമെഴുതിയാലോ ? >
marumozhikal@gmail.com