
ബാലിശമായ അറിവുകേടിന്റെ
അക്ഷരത്തെറ്റുകള്‍ നിറഞ്ഞ
ഒരെഴുത്തുപോലും കൈമാറിയിട്ടില്ലെന്നൊന്നും
ഞാന്‍ അവകാശപ്പെടുന്നില്ല.
ഓര്‍മകളെ ബാക്കിയാക്കുന്ന ഒരു ചോക്ലെറ്റിന്റെ മധുരം പോലും
ഞാന്‍ നിനക്കു തന്നിട്ടില്ല.
നമ്മള്‍ ഒരിക്കലും അത്രയടുത്ത സുഹൃത്തുക്കളായിരുന്നില്ല.
തെരുവുകളിലോ മൈതാനങ്ങളിലോ
കൈകോര്‍ത്തു പിടിച്ചു നടന്നിട്ടില്ല.
ഒന്നിച്ചു യാത്ര ചെയ്‌തിട്ടില്ല....
എങ്കിലും സൗഹൃദമാണ് എന്നും നിലനില്‍ക്കുന്നത്
എന്ന് പറഞ്ഞ്
( പ്രണയം നിരര്‍ഥകമാണെന്നും)
നീ എന്നില്‍ നിന്നും അകലുന്ന
ദിവസം വപെ
തീര്‍ച്ചയായും നീയെന്റെ പ്രണയിനിയായിരുന്നു.
ആത്‌മാര്‍ഥതയെപ്പറ്റി എന്നോടും ചോദിക്കരുത്.
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു...
അധികം ദീര്‍ഘിപ്പിക്കുന്നില്ല.
അധികം ദീര്‍ഘിപ്പിക്കുന്നില്ല.
വാക്കുകളുടെ ദൈര്‍ഘ്യം നിന്നിലും വിരസത തീര്‍ക്കും.
അസ്വസ്ഥമായ മനസ്സോടെ
എന്റെ പ്രണയിനീ നീയിതു വായിക്കരുത്.
അക്ഷരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന
ഒരാത്മാവിനെയല്ലാതെ മറ്റൊന്നിനേയും
നീ അന്വേഷിക്കുകയുമരുത്.
വിരസമായ നിന്റെ ഏകാന്തതകളില്‍
എന്റെ വാക്കുകളെ ഏറെ ഇഷ്‌ടപ്പെടുന്നുവെന്ന്
ഒരിക്കല്‍ നീയെന്നോട് പറഞ്ഞിട്ടുണ്ട്.
അതുപോലെ അതിന്റെ ഉടമസ്ഥനെയും ഇഷടപ്പെടാമായിരുന്നു...
വാക്കുകള്‍ കൊണ്ടുള്ള
ഈ അനുഷ്‌ഠാനം ഞാന്‍ നിര്‍ത്തുന്നു.
നമുക്കിടയില്‍ പൂത്തുലയാതെ പോയ
നമുക്കിടയില്‍ പൂത്തുലയാതെ പോയ
ഒരുപാട് വസന്തങ്ങളുടെ ഓര്‍മയില്‍
സ്വന്തം ഞാന്‍
സ്വന്തം ഞാന്‍





ഒരുപാട് വസന്തങ്ങളുടെ ഓർമ്മ സമ്മാനിച്ച ഒരു പുഷ്പത്തെ എനിക്കും ഓർമ്മ വന്നു ഇത് വായിച്ചപ്പോൾ.. നന്നായിട്ടുണ്ട്
ReplyDeleteപ്രണയം പഴക്കമുള്ള വിഷയമായതുകൊണ്ടാകാം പറഞ്ഞ് പരിചയിച്ചതൊക്കെത്തന്നെ.
ReplyDelete"സ്വന്തം ഞാന്‍" എന്ന അവസാനം രസമായിത്തോന്നി.