-GULMOHAR-

3 എന്നും നിന്റെതു മാത്രം..












രാത്രി

വളരെ വൈകിയാണിവിടെ എത്തിയത്.
തീവണ്ടിയാത്ര തിരക്കിനുള്ളിലെ ഏകാന്തതയായിരുന്നു.
എങ്കിലും
എനിക്ക് നിന്നെ വീണ്ടും കാണണമെന്ന്
ആഗ്രഹമുണ്ടായിരുന്നു.
രാത്രി നഗരത്തില്‍ എവിടെയെങ്കിലും കിടന്നുറങ്ങി
രാവിലെ നിന്നെ കാണാന്‍ പുറപ്പെട്ടാലോ എന്ന്ആലോചിച്ചു.
കുറേ നേരം റെയില്‍വേ സ്റ്റേഷനില്‍ നിന്നു.
ഏതെല്ലാമോ തീവണ്ടികള്‍ തെക്കോട്ടു പോയി.
തീവണ്ടിപ്പാളങ്ങള്‍ക്കരികിലെ
ഒഴിഞ്ഞ സിമെന്റ് ബെഞ്ചില്‍ കുറേ നേരമിരുന്നു.
തണുത്ത കാറ്റ്.
എവിടെയോ ഒരു മഴ പെയ്യുന്നുണ്ട് എന്ന് ഓര്‍മിപ്പിച്ചു.
സന്ധ്യക്ക് പെയ്ത മഴത്തുള്ളികളെ മരങ്ങള്‍ വീണ്ടും പെയ്യിച്ചു.
പിന്നെ നിന്റെ വീട്ടിലേക്കു കയറി വരുന്ന
അനൗചിത്യത്തെക്കുറിച്ചോര്‍ത്തപ്പോള്‍ വേണ്ടെന്നു തോന്നി.
അങ്ങനെ തോന്നിയതും നീ പറഞ്ഞതുകൊണ്ടായിരുന്നു.
ഓരോ സ്റ്റേഷന്‍ പിന്നിടുമ്പോഴും
തീവണ്ടിമുറിയിലേക്ക് ആളുകള്‍ ഇടിച്ചുകയറിക്കൊണ്ടിരുന്നു.
എങ്കിലും ആ തിരക്കില്‍ ആശ്വാസം നിന്റെ ചിത്രമായിരുന്നു.
അന്നേരങ്ങളിലൊക്കെ നീ എന്തെല്ലാമോ എന്നോടു പറയുന്നുണ്ടായിരുന്നു.
ആശ്വാസത്തിന്റെ തെളിനീരു കിട്ടിയ
ഒരു ദിവസം അവസാനിച്ചിരിക്കുന്നു.
നിന്റെ അക്ഷരങ്ങളും ചിത്രവുമാണിന്നെന്റെ ആശ്രയം.
നീ എന്നും എന്തെങ്കിലുമൊക്കെ എഴുതണം.
എന്നും നിന്റെതു മാത്രം..

(ചലച്ചിത്രതാരം മധുപാല്‍ കാമുകി രേഖക്ക്‌ എഴുതിയ പ്രണയലേഖനം
)
Stumble Delicious Technorati Twitter Facebook

3 comments:

marumozhikal@gmail.com

Total Pageviews

counter