ഒന്ന്,,,,
എന്റെ
ഹൃദയം തച്ചുടയ്ക്കുമ്പോള്‍
നിന്റെ വിരലുകള്‍
മുറിയാതെ സൂക്ഷിക്കണം
രണ്ട്....
മെഴുകു പുരട്ടിയ
നിന്റെ മൗനം
എന്നെ
അസ്വസ്ഥയാ(നാ)ക്കുന്നു...
മൂന്ന്...
നിന്റെ
ഹൃദയമിടിക്കുന്നത്
എനിക്ക് കേള്‍ക്കാം..
കാരണം
ഞാന്‍ എന്റെ
ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുകയാണ്
എന്റെ കൈകള്‍.....
നാല്....
ഈ ഇരുട്ടിലും
ഞാന്‍
തിരയുകയാണ്
നീ
ഒരിക്കല്‍ വലിച്ചെറിഞ്ഞ
എന്റെ ഹൃദയത്തെ
അഞ്ച്
എന്റെ ഹൃദയത്തിലെ
മുറിവില്‍ നിന്നൊഴുകുന്ന
ചോരയില്‍
മുക്കിയ പേനകൊണ്ടാണ്
നീ കവിതകളെഴുതുന്നത്...
ആറ്
എന്റെ പരാജയത്തില്‍
നീ സന്തോഷിക്കരുത്...
കാരണം,
തോല്‍വിയാണ്
നിനക്കുമുന്നിലെ
എന്റെ ജയം...





Simple, clear, and meaningful...
ReplyDeleteLiked a lot!!
Regards
http://jenithakavisheshangal.blogspot.com/
(Puthiya oru post undu tto!!)
:)
ReplyDeleteനന്നായി ...
ReplyDeleteThis comment has been removed by the author.
ReplyDeletenannayittundu............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ReplyDeletenanni...
ReplyDeletevazhangittudangi vakkukal....
ഈ ഇരുട്ടിലുംഞാന്‍
ReplyDeleteതിരയുകയാണ്നീ
ഒരിക്കല്‍ വലിച്ചെറിഞ്ഞ
എന്റെ ഹൃദയത്തെ.
നല്ല വരികള്‍..ഈ വഴി ആദ്യമായാണ്..വായിച്ചു കൊണ്ടിരിക്കുന്നു സുഹൃത്ത,..ഭാവുകങ്ങള്.....