അതെ ഓര്‍മകള്‍ കഥ പറഞ്ഞുകൊണ്ടിരിക്കുന്നു.
പൂര്‍ണ വിരാമങ്ങളില്ലാതെ.... ഒരുപാട് ഓര്‍മകള്‍...
കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ അടുക്കിവച്ച ഓരോ ദിനരാത്രങ്ങളിലും...
കഴിഞ്ഞു പോയ വര്‍ഷങ്ങളില്‍ അടുക്കിവച്ച ഓരോ ദിനരാത്രങ്ങളിലും...
നിറം മങ്ങിയ ഓര്‍മകള്‍... നിറമുള്ള ഓര്‍മകള്‍... അങ്ങനെയങ്ങനെ....
കൂടെ നിന്റെ ഹൃദയതാളങ്ങളും...
തീര്‍ച്ചയായും അതെന്നില്‍ പച്ചപിടിച്ചു നില്ക്കുന്നു, ഒട്ടും ഒളിമങ്ങാതെ....
പ്രണയത്തിന്റെ നിറമെന്തെന്ന് ആര്‍ക്കറിയാം? നിയമവും....
പ്രണയത്തിന്റെ നിറമെന്തെന്ന് ആര്‍ക്കറിയാം? നിയമവും....
ദു: ഖവും സന്തോഷവും സാന്ത്വനവും എല്ലാം നിറയുന്ന ഒരു നിറം...
ആത്മാര്‍ത്ഥതയുടെ നിറം...
അതൊരിക്കലും മങ്ങാതെ ഹൃദയത്തിന്റെ തീരങ്ങളില്‍ തെളിമയോടെ നില്ക്കും.
ജീവിതത്തിന്റെ തിരക്കുകള്‍ സ്വാഭാവികമാണ്.
ജീവിതത്തിന്റെ തിരക്കുകള്‍ സ്വാഭാവികമാണ്.
യഥാര്‍ത്ഥ സ്നേഹവും പ്രണയവും സൗഹൃദവും
അതൊരിക്കലും ജീവിതത്തിന്റെ തിരക്കില്‍പ്പെട്ട് മാഞ്ഞുപോകില്ല.. ഒരിക്കലും
കാലമിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ് അനുനിമിഷം...
കാലമിങ്ങനെ മാറിക്കൊണ്ടിരിക്കുകയാണ് അനുനിമിഷം...
മാറ്റങ്ങളുടെ തള്ളിക്കയറ്റങ്ങളേറ്റ് നിന്റെ ഹൃദയം ചുരുങ്ങിപ്പോകരുത്..
ഹൃദയമെപ്പോഴും വിശാലമാക്കി വെക്കണം. അതില്‍ സൗഹൃദങ്ങള്‍ നിറയട്ടെ....
ഇന്‍ലന്റുകള്‍, കാര്‍ഡുകള്‍...
ഇന്‍ലന്റുകള്‍, കാര്‍ഡുകള്‍...
എല്ലാത്തിനും പഴക്കം മണക്കുന്നു...
അക്ഷരങ്ങള്‍ ഉതിര്‍ന്നുവീഴാന്‍ മടിക്കുന്നു...
പുതിയതുകളെ വരവേല്ക്കുമ്പോഴും പഴയതുകളെ മറക്കാതെ
നെഞ്ചില്‍ സൂക്ഷിക്കാന്‍ നിനക്കു സാധിക്കട്ടെ
No comments:
ഒരു അഭിപ്രായമെഴുതിയാലോ ? >
marumozhikal@gmail.com