-GULMOHAR-

0 പുതുമ















പറയത്തക്കതായി പുതുമകളൊന്നും സംഭവിച്ചിട്ടില്ല.
അല്ലെങ്കില്‍ സംഭവിച്ചതില്‍ വിശേഷങ്ങളുള്ളതായി എന്റെ മനസ്സിനു അനുഭവഭേദ്യമായിട്ടില്ല.
( അങ്ങനെയായിരിക്കണം)
എന്നിട്ടും എനിക്കെഴുതാന്‍ തോന്നി.
അല്ലെങ്കിലും അതങ്ങനെ തന്നെയായിരുന്നു.
മറുപടിയെഴുത്ത്‌ ഒരിക്കലും എന്റെ ശീലമായിരുന്നില്ലല്ലോ...
എനിക്കു തോന്നുന്നതെപ്പോഴാണോ അപ്പോഴാണ്‌ എന്റെ എഴുത്ത്‌.
അതിനെ മറുപടിയെന്ന്‌ വിളിക്കേണ്ടവര്‍ക്ക്‌ അങ്ങനെയാകാം...
ജീവിതത്തിന്റെ പീക്ക്‌ അവറുകളെന്ന്‌
ജീവിതസായ്‌ഹ്നത്തില്‍ വിളിക്കാവുന്ന ക്യാംപസ്‌ ജീവിതം നമുക്ക്‌ അന്യമാകാന്‍ പോകുന്നു.
ഈ യാഥാര്‍ഥ്യത്തോട്‌ എങ്ങനെയാണ്‌
നിന്നിലേക്ക്‌ സന്നിവേശിക്കാന്‍ സാധിക്കുക എന്ന്‌
എനിക്ക്‌ ഇപ്പോഴും നിശ്ചയമില്ല.
മിക്കവാറും എല്ലാ ക്യാംപസ്‌ ജീവികളേയും പോലെ
നാളെ നമുക്കും അഹങ്കരിക്കാം..
ഈ ക്യാംപസില്‍ നിന്നിറങ്ങിയ
ഏറ്റവും മികച്ച ബേച്ചാണ്‌ നമ്മുടെതെന്ന്‌....

വഴിമാറി നടക്കാന്‍ വയ്യ,,,
നമുക്കായി പണിത വഴികളിലൂടെ
നമ്മുടെ പാദസ്‌പര്‍ശത്തിനായി കാത്തിരിക്കുന്ന
മണല്‍ത്തരികളെ പുളകിതയാക്കിക്കൊണ്ട്‌....
എന്തിനോ...
ഈ കത്തെഴുതുമ്പോള്‍
അങ്ങകലെനിന്ന്‌ സിഗാളിന്റെ ശോകഛായയില്‍
എവിടെയോ ഒരു ഹിന്ദിപ്പാട്ട്‌ അവ്യക്തമായി കേള്‍ക്കാം.
മുനിഞ്ഞുകത്തുന്ന മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലെഴുതുന്ന ഈ കത്തും
നിന്റെ കണ്ണുകളിലൂടെ വായിക്കപ്പെടാന്‍ കൊതിക്കുന്നത്‌ നീയറിയുന്നില്ലേ....
ഇവിടുത്തെ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌
ആ കാത്തിരിപ്പിന്റെ ഗാഡതയറിയാന്‍ സാധിച്ചിരുന്നെങ്കില്‍
എന്ന്‌ ഇക്കുറിയും ഞാന്‍ പ്രത്യാശിക്കുന്നു...
എന്തൊക്കെയോ എഴുതണമെന്നുണ്ടായിരുന്നു.
വളരെപ്പെട്ടന്ന്‌ എഴുതിയതിനാല്‍ ...
അതെ എത്ര പെട്ടന്നാണ്‌
എനിക്ക്‌ എഴുതാന്‍ തോന്നിയത്‌?
Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter