-GULMOHAR-

0 ആത്മാര്‍ഥത











രാമലിംഗം പിള്ളയുടെ ഇംഗ്ലീഷ് മലയാളം നിഘണ്ടുവില്‍
എന്നോ വാങ്ങിവെച്ച ഇന്‍ലന്റുകളില്‍ അവസാനത്തേതാണിത്,
പഴക്കം കൊണ്ട് മഞ്ഞളിച്ചിരിക്കുന്നു.
ഏതെങ്കിലും വാകപ്പൂമരത്തിന്റെ ചോരയൊഴുകുന്ന തടി
ചതച്ചെടുത്തുതന്നെയാവണം ഈ ഇന്‍ലന്റ് നിര്‍മിച്ചിരിക്കുന്നത്.
അല്ലാതിരിക്കുന്നതെങ്ങനെ? മറിച്ചാണെങ്കില്‍
ഈ കടലാസിന് ഇത്രയേറെ ആത്മാര്‍ഥതയുള്ള അക്ഷരങ്ങളെ
വഹിക്കാനാകില്ലെന്നാണ് എന്റെ വിശ്വാസം...
പുതുമഴയില്‍ മണ്ണ് പുളകിതയാകുന്നത്
നിനക്കും കാണാനും അറിയാനും സാധിക്കുന്നുണ്ടാവുമല്ലോ,
എത്ര മനോഹരമാണത്?
ഇതിലൊന്നും ശ്രദ്ധിക്കാതെ ജീവിക്കുന്നത് എത്ര വിരസമായിരിക്കും അല്ലേ.
അത്തരക്കാരോട് എനിക്ക് ഇപ്പോള്‍ വല്ലാത്ത അവജ്ഞ തോന്നുന്നു,
കുറച്ചുകാലം മുമ്പുവരെ
എനിക്കും അത്തരക്കാരിലൊരാളാവാനേ സാധിച്ചിരുന്നുള്ളൂ എന്ന യാഥാര്‍ഥ്യം
ഞാന്‍ മറച്ചുവെക്കുന്നില്ല.
വൈകിയാണെങ്കിലും ഇപ്പോള്‍ എനിക്കവ ആസ്വാദ്യ യോഗ്യമാകുന്നുണ്ട് എന്നത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
പുറത്തുനന്നായി മഴ പെയ്യുന്നുണ്ട്,
മഴയുടെ ശബ്ദം പോലും എത്ര കുളിരാണ് നമുക്ക് തരുന്നത് അല്ലേ?
മഴയെ അതിന്റെ യഥാര്‍ഥ തീവ്രതയോടെ
നിനക്ക് ആസ്വദിക്കാന്‍ സാധിക്കട്ടെയെന്ന് ആത്മാര്‍ഥമായി ആശംസിക്കുന്നു,
എനിക്കറിയാം,, ആത്മാര്‍ഥതയെക്കുറിച്ച് നിനക്ക് സംശയമുണ്ടാകില്ലെന്ന്...
അതൊന്നുകൂടി ഉറപ്പുവരുത്താന്‍ പറഞ്ഞെന്നേയുള്ളൂ..
തത്കാലം നിര്‍ത്തുന്നു,,,,

Stumble Delicious Technorati Twitter Facebook

No comments:

ഒരു അഭിപ്രായമെഴുതിയാലോ ? >

marumozhikal@gmail.com

Total Pageviews

counter