വീണ്ടുമൊരു എഴുത്തുകൂടി,
ഒത്തിരി വൈകിപ്പോയി.
ക്ഷമിച്ചുകൊണ്ട്
കൈ നീട്ടി സ്വീകരിച്ചേക്കുക.....
ആത്മാവ് സ്‌നേഹാക്ഷരങ്ങളെ
ഗര്‍ഭം ധരിക്കുബൊഴാണ്
കത്തെഴുതുന്നതിനെക്കുറിച്ച് നാം ഓര്‍ക്കുന്നത്.
കഥയും,കവിതയും,നോവലും.......
എല്ലാം അങ്ങനെതന്നെ.
എന്‍െറ കവിതയിലെ അവസാന വരിയെഴുതുന്ന
നിര്‍വൃതിയോടെയാണ് ഞാനിതെഴുതുന്നത്.
എങ്കിലും എന്‍െറ വിരലുകള്‍
അക്ഷരങ്ങള്‍ക്കും അവ നയിക്കുന്ന അര്‍ത്ഥങ്ങള്‍ക്കുമായി
ദാഹിക്കുന്നുണ്ട്.
എന്നത്തേയും പോലെ........
അതല്ലെങ്കിലും
അങ്ങനെ തന്നെയാണ്.
പലപ്പോഴും മൗനമാണ് നമുക്കുവേണ്ടി
വാ തോരാതെ സംസാരിച്ചത്
മനസ്സിലൊരുപാട് പ്രണയസ്വപ്‌നങ്ങള്‍
നിറച്ചുവെച്ച നിറച്ചുവെച്ച നിനക്കുവേണ്ടി
ഞാനെന്തെഴുതണം........
നിറങ്ങളെപ്പറ്റി......
വിബ്‌ജിയോറിലൊതുങ്ങാത്ത എന്‍െറ നിറങ്ങളൊക്കെയും
കത്തിജ്വലിച്ച് അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്നു.....
അതുകൊണ്ടുതന്നെയാവണം,
നല്ല തെളിച്ചമുള്ള നിന്റെ ആകാശത്തുനിന്നും
താഴെ ഭൂമിയിലെത്തുബോള്‍
അത് വല്ലാതെ കറുത്തുപോയത്
ആ നിറങ്ങളെപ്പറ്റി
ഞാനെന്തെഴുതും.......
അതെ,
ഞാന്‍ കൊടുങ്കാറ്റിനെ
സ്‌നേഹിക്കുന്നവന്‍ തന്നെ.
അലസവായനക്കാരെ
ഞാന്‍ എത്ര വെറുക്കുന്നുവോ,രക്തം കൊണ്ടെന്നപോലെ
ആത്മാര്‍ത്ഥതയോടെയെഴുതുന്നവരെ
ഞാനെത്ര സ്‌നേഹിക്കുന്നുവോ,
അത്രയും തന്നെ ശക്തമായി
ആത്മാര്‍ത്ഥമായി
ഞാന്‍ കൊടുങ്കാറ്റിനെ സ്‌നേഹിക്കുന്നു.........
നിലാവുവീണ മറങ്ങള്‍ക്കിടയിലൂടെ
നടക്കാന്‍ ഒരു കൂട്ട്..........
ചുവന്ന സൂര്യന്‍ സിന്തൂരപ്പൊട്ടാണെന്നു
പറഞ്ഞുചിരിക്കാന്‍ ഒരു സുഹൃത്ത്.........
തിരമാലകളുടെ പാതയില്‍
പാദം നനയ്‌ക്കാന്‍ ഒരു കൈത്താങ്ങ്..........
ദൂരെ ദൂരെ പക്ഷികള്‍ പാടുന്നിടത്തെയ്‌ക്ക്
ചെവിയോര്‍ത്തനങ്ങാതെ പോകാന്‍
ഒരു സഹയാത്രിക.......
ഇവയായിരുന്നു നിന്നിലൂടെ ഞാന്‍ അര്‍ഥമാക്കിയത്.
പലപ്പൊഴും കാലത്തിന്റെ വേഗത
ക്രൂരമായ ഒന്നാണ്.
എത്ര പെട്ടന്നാണ് ക്യാംപസ്സിന്‍െറ പടിവാതില്‍ ചാരി
ജീവിതത്തിന്‍െറ വരണ്ട പാതകളിലെക്ക്
എനിക്കിറങ്ങേണ്ടിവന്നത്.ദോഷകരമായ
ഹൃദയത്തിലെക്ക് ഇത്തിരി തണുപ്പിനായി
കുഞ്ഞുതെന്നലുകളെ ആവാഹിച്ചിട്ടും എന്‍െറ ഹൃദയാഗ്‌നി
ആളിപ്പടരുന്നേയുള്ളൂ.ഓര്‍മ്മകളെ,തേരു തെളിയിക്കൂ........
എനിക്കെന്‍െറ ഭൂതകാലത്തിലേക്ക് മടങ്ങിപ്പോകണംപോയ
വര്‍ഷത്തിന്‍െറ ഇടനാഴിയില്‍ ഞാന്‍ കേട്ട ശബ്ദത്തിന്
നിന്‍െറ കാലൊച്ചയായിരുന്നു........
ആ ശബ്ദത്തിനും സ്‌പര്‍ശനത്തിനും..........
പിന്നെ എല്ലാം മറക്കുന്ന ആ ചിരിയിലും
സ്‌നേഹത്തിന്‍െറ സ്‌പര്‍ശനമുണ്ടായിരിക്കണം.
അതെ ഓര്‍മ്മകള്‍ കഥ പറഞ്ഞുകൊണ്ടേയിരിക്കുന്നു.........
പൂര്‍ണ്ണ വിരാമങ്ങളില്ലാതെ.....
കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍,
അടുക്കിവച്ച ഓരോ ദിനറരാത്രങ്ങളിലും,
നിറം മങ്ങിയതും നിറമുള്ളതുമായ
ഒരുപാട് ഓര്‍മ്മകള്‍.......
.അങ്ങനെയങ്ങനെ.......
.കൂടെ നിന്റെ ഹൃദയതാളങ്ങളും.......
തീര്‍ച്ചയായും അതെന്നില്‍ പച്ച പിടിച്ചുനില്‍ക്കുന്നുണ്ട്,
ഒളിമങ്ങാതെ.....
വളരെ വൈകിയാണെങ്കിലും ഇന്നു ഞാന്‍ തിരിച്ചറിയുന്നുണ്ട്
ഭാഷയില്ലാത്ത നമ്മുടെ പ്രണയത്തിന്
നീ നല്‌കിയ മുഖവുരയായിരുന്നു മൗനമെന്ന്.......
സ്‌നേഹത്തിന്റെ സന്ദേശം ഏറ്റുവാങ്ങി,അതിനെ ഗര്‍ഭം ധരിച്ച്
നമ്മുടെ ഹൃദയ സങ്കീര്‍ത്തനങ്ങളെ
ആചരിക്കുന്നത് മൗനമത്രെ.....
നീയെന്നെ പ്രണയിക്കുകയാണെങ്കില്‍
അത് പെരുമഴയില്‍ കുത്തിയൊലിച്ച്,
ചുവന്നുകലങ്ങി മദം പൊട്ടിയൊഴുകുന്ന
പുഴയുടെ സ്‌നേഹം പോലെയാകണം.
പോരാട്ടത്തിനിടയില്‍,പച്ച മാംസത്തിനിടയില്‍
തുളച്ചുകയറുന്ന,ഓരോ അണുവിലും മരണത്തോളമെത്തുന്ന
ഏകനായ വെടിയുണ്ടയുടെ സ്‌നേഹം പോലെ.........
ആകാശത്തിന്റെ അനന്തതയെക്കാള്‍
കടലിന്റെ അനന്തതയും,മഴവില്ലിന്റെ
കാല്‌പനികതയെക്കാള്‍ മഞ്ഞുതുള്ളിയുടെ നൈര്‍മല്ല്യവും
ഇഷ്ടപ്പെടുന്ന നിന്നില്‍ നിന്നും ഞാനത്
പ്രതീക്ഷിച്ചിരുന്നു.കളിയരങ്ങില്‍
ആടിത്തീര്‍ക്കുന്ന വേഷങ്ങളില്‍
ഞാന്‍ നിന്റെ പ്രണയത്തിന്റെ
സത്യം തിരിച്ചറിഞ്ഞിരുന്നു.
ഈ ലോകത്തിന്റെ വഴി പിഴയ്‌ക്കുബോള്‍
നിന്നെക്കുറിച്ച്
എനിക്ക് ഉത്‌കണ്‌ഠപ്പെടാതിരിക്കാന്‍ കഴിയുന്നതെങ്ങനെ........
പുകമഞ്ഞിന്‍ നൂലുകള്‍ വകഞ്ഞൊതുക്കി,
ഓര്‍മ്മയുടെ അകത്തളങ്ങളിലേക്കിറങ്ങിനോക്കുബോള്‍.........
ഗുല്‍മോഹറുകളും മഞ്ചാടിമണികളും പരവതാനി വിരിക്കുന്ന
ക്യാംപസിലെ പാതയില്‍.......
വികൃതമായി നിലവിളിക്കുന്ന
പാഠപുസ്‌തകത്തിലെ നഗ്‌ന സത്യങ്ങള്‍ക്കിടയില്‍......
പുസിതകത്താളുകള്‍ക്കിടയില്‍ ഞെരിഞ്ഞുതകര്‍ന്ന്
വ്‌ികൃതമായ സൂത്രവാക്യങ്ങള്‍ക്കിടയിലുള്ള
ചരിത്ര സത്യങ്ങളുടെ മനപ്പാഠങ്ങളില്‍.......
വൃത്തഭംഗിയും വ്യാകരണ ക്രമങ്ങളുമറ്റ,ചോരകിനിയുവന്ന
ഒരു പാഠഭേദമായി,നിന്റെ ഓര്‍മ്മകളില്‍മരിക്കാനാകും
എന്റെ
അ്‌്‌ന്ത്യവിധി.

കളിയരങ്ങില്‍
ReplyDeleteആടിത്തീര്‍ക്കുന്ന വേഷങ്ങളില്‍
ഞാന്‍ നിന്റെ പ്രണയത്തിന്റെ
സത്യം തിരിച്ചറിഞ്ഞിരുന്നു.
"..അലസവായനക്കാരെ ഞാന്‍ എത്ര വെറുക്കുന്നുവോ ...."
ReplyDeleteഞാന്‍ എന്നെ കുറിച്ച് ഓര്‍ത്തുപോകുന്നു ...