-GULMOHAR-

9 നീയതറിയുന്നുണ്ടോ എന്തോ?












ചുകന്ന പുറംകവറുള്ള 
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ചിദംബര സ്മരണകള്‍ 
നിവര്‍ത്തിവെച്ചാണ് ഞാനീ കുറിപ്പെഴുതുന്നത്. 
ഇതൊരിക്കലും നിനക്കെത്തിക്കാന്‍ കഴിയില്ലെന്ന 
പരിപൂര്‍ണവിശ്വാസം എനിക്കുണ്ട്.
എങ്കിലും എനിക്കെഴുതാനിരിക്കാനാകുന്നില്ല. 
രക്തവര്‍ണത്തിലുള്ള ഈ പുസ്തകത്തിന്റെ 
ഈ കോപ്പി ആകെ രണ്ടുപേരേ വായിച്ചിട്ടുള്ളൂ. 
അതിലൊന്ന് ഞാനും
മറ്റൊന്ന് നീയുമാണ്. 
ഇനി ഈ പുസ്തകം വായിക്കാന്‍ 
നീ വരില്ലെന്നെനിക്കറിയാം. 
അതുകൊണ്ടുതന്നെയാകണം 
ഈ പുസ്തകം ഒരുപാടു കാലം
എന്റെ പുസ്തക ഷെല്‍ഫില്‍ പൊടിപിടിച്ചു കിടന്നത്. 
എന്തിനെന്നറിയാത്ത ഭയമായിരുന്നു 
ഈ പുസ്തകം ഇനിയൊരാവര്‍ത്തി വായിക്കാന്‍. 
ഈ പുസ്തകം കാണുമ്പോള്‍ 
രക്തം കൊണ്ടെന്ന പോലെ 
ആത്മാര്‍ഥതയോടെ എഴുതുന്നവരെ
ഞാനേറെ ഇഷ്ടപ്പെടുന്നു എന്ന 
എന്റെതന്നെ അഭിപ്രായത്തോടുള്ള 
നിന്റെ പ്രതികരണമാണ് 
ഓര്‍മയിലേക്ക് ആദ്യമോടിയെത്തുക. 
എത്രത്തോളം ആത്മാര്‍ഥതയോടെയായിരിക്കും 
നീയീ പുസ്തകത്തിലെ ഓരോ വരിയും 
വായിച്ചു തീര്‍ത്തതെന്ന് ഓര്‍ത്ത് 
ഞാനേറെ ഭയപ്പെട്ടിരുന്നു. 
നീയീ പുസ്തകത്തില്‍ അടിവരയിട്ടുവച്ചിരിക്കുന്ന 
ഓരോ വാക്യവും 
ഇന്നെന്നെ ചുട്ടുപൊള്ളിക്കുന്നുണ്ട്. 
നീയതറിയുന്നുണ്ടോ എന്തോ? 
Stumble Delicious Technorati Twitter Facebook

9 comments:

  1. ഒരു സുഹൃത്തിനെ ഓര്‍ക്കുമ്പോള്‍ ഒരു പുസ്തക ചിന്തയും നേരെ തിരിച്ചും വരുന്നതിനു മാത്രം അവ രണ്ടും എത്ര കണ്ടു സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്ന് അറിയാനാകുന്നു. ഒരുപക്ഷെ, ഇങ്ങനെയൊരു ചിന്ത തന്നെ എഴുത്തില്‍ {ബ്ലോഗിടങ്ങളില്‍ പ്രത്യേകിച്ചും, ഞാനെങ്ങും കണ്ടതായി ഓര്‍ക്കുന്നില്ല} വിരളമായിരിക്കാം.,
    തുടര്‍ന്നുമെഴുതുക.
    ആശംസകള്‍..!!

    ReplyDelete
  2. ഹൃദയത്തില്‍ തട്ടുന്ന വരികള്‍ നന്നായിട്ടുണ്ട് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  3. നല്ല എഴുത്ത് ..!
    വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിദംബരസ്മരണകള്‍ വായിച്ചതിപ്പോഴുമോര്‍ക്കുന്നു..

    ReplyDelete
  4. ആദ്യത്തെ നാലോ അഞ്ഞോ പോസ്റ്റുകള്‍ വായിച്ചു.... കമ്പ്ലീറ്റ്‌ പ്രണയവും വിരഹവുമാനല്ലോ......
    നല്ല എഴുത്തിന് ആശംസകള്‍.... എഴുതുക ഇനിയും...

    ReplyDelete
  5. തീര്‍ച്ചയായും അതേ
    പ്രണയം എന്ന വാക്കിനോടുപോലും പ്രണയം കാത്തുസൂക്ഷിക്കുന്നു ഞാന്‍.........

    ReplyDelete
  6. വളരെ നല്ല ചിന്ത..ആശംസകള്‍..

    ReplyDelete
  7. വ്യത്യസ്ഥമായ ചിന്ത... നന്നായിരിക്കുന്നു. ഇത്തരം ചിന്തകൾ എനിക്കു പകർന്നു തരാത്ത ഈശ്വരനോട് കെറുവ് വെച്ചുകൊണ്ട് അഭിനന്ദിക്കുന്നു...

    ReplyDelete
  8. Hmmmm nannayirikkunnu ezhuthil aa fire undu. Keep it up :)

    ReplyDelete
  9. നന്ദിപറഞ്ഞ് തീര്‍ക്കുന്നില്ല
    നിങ്ങളോടോരോരുത്തരോടുമുള്ള കടപ്പാട്........

    ReplyDelete

marumozhikal@gmail.com

Total Pageviews

counter