-GULMOHAR-

7 ശൂന്യതകളവശേഷിപ്പിച്ചവളുടെ തമോഗര്‍ത്തകവിതകള്‍...


 















ഒന്ന്,,,,
എന്റെ
ഹൃദയം തച്ചുടയ്ക്കുമ്പോള്‍
നിന്റെ വിരലുകള്‍
മുറിയാതെ സൂക്ഷിക്കണം


രണ്ട്....
മെഴുകു പുരട്ടിയ
നിന്റെ മൗനം
എന്നെ
അസ്വസ്ഥയാ(നാ)ക്കുന്നു...


മൂന്ന്...
നിന്റെ
ഹൃദയമിടിക്കുന്നത്
എനിക്ക് കേള്‍ക്കാം..
കാരണം
ഞാന്‍ എന്റെ
ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുകയാണ്
എന്റെ കൈകള്‍.....

നാല്....
ഈ ഇരുട്ടിലും
ഞാന്‍
തിരയുകയാണ്
നീ
ഒരിക്കല്‍ വലിച്ചെറിഞ്ഞ
എന്റെ ഹൃദയത്തെ

അഞ്ച്
എന്റെ ഹൃദയത്തിലെ
മുറിവില്‍ നിന്നൊഴുകുന്ന
ചോരയില്‍
മുക്കിയ പേനകൊണ്ടാണ്
നീ കവിതകളെഴുതുന്നത്...

ആറ്
എന്റെ പരാജയത്തില്‍
നീ സന്തോഷിക്കരുത്...
കാരണം,
തോല്‍വിയാണ്
നിനക്കുമുന്നിലെ
എന്റെ ജയം...

1 മനപ്പൂര്‍വ്വം മറന്നത്...














ത്തരങ്ങള്‍ക്കുവേണ്ടിയുള്ളതായിരുന്നില്ല
അവന്റ ചോദ്യങ്ങളത്രയും...
അവള്‍ക്കുമതറിയാമായിരുന്നു...


എനിക്കുള്ള 

ഉത്തരം മാത്രം നീ നല്‍കിയില്ല
അതിനുള്ള

ചോദ്യം മാത്രം ഞാന്‍ ചോദിച്ചതുമില്ല

4 വിശിഷ്ടഭോജ്യം
















പാചകത്തിനുള്ള കുറിപ്പിലൂടെ
വിശിഷ്ട വിഭവമായി
ഒരിക്കല്‍...
ഒരിക്കല്‍ മാത്രം
എത്രവേവിച്ചിട്ടും
വേവാത്ത
ഒരിറച്ചിക്കഷ്ണം നിന്റെ മുന്നിലെത്താതിരിക്കില്ല....
നിന്നെയേറെ മുഷിപ്പിക്കുമത്....
പിന്നെ
കാരറ്റും സവാളയും കറിവേപ്പിലയും
ഭംഗി കൂട്ടിയിട്ട്
ആ ഇറച്ചിക്കഷ്ണം നിനക്കുതന്നെ  ഭോജ്യമാകും
നിന്നെത്തന്നെ കാത്തിരിക്കുന്ന ആ
(വിശിഷ്ട?)ഭോജ്യം
നിര്‍ഭാഗ്യത്താല്‍
അകാലത്തില്‍ മരിച്ച 
എന്റെ ഹൃദയമായിരിക്കും..

5 മൂന്ന് ഓര്‍മപ്പെടുത്തലുകള്‍















മനസ്സിനെ വേദനിപ്പിക്കാന്‍ 
കാലം തിരഞ്ഞെടുക്കുന്ന
എറ്റവും മൂര്‍ച്ചയേറിയ ആയുധം
പരാജയപ്പെട്ട പ്രണയമാണ്...


മനസ്സിനെ കുത്തിനോവിക്കാന്‍
ഇന്നേവരെ കണ്ടെത്തിയ
ഏറ്റവും മികച്ച 
ആയുധം ഓര്‍മകളാണ്...


അവളെന്റെ കാമുകിയെന്ന്‌
ഉറക്കത്തിലുറക്കെ പ്രഖ്യാപിക്കുമ്പോഴും
ഉണര്‍ച്ചയില്‍ സുഹൃത്തിനോടെന്നപോലെ
പെരുമാറാന്‍ വിധിക്കപ്പെട്ടവനാണ്
ഏറ്റവും നിര്‍ഭാഗ്യവാന്‍

Total Pageviews

counter