എനിക്കറിയാം...
മാന്യനായ ഒരു യുവാവെന്ന
നിലയില്‍പ്പോലും
മറ്റാരോടുമില്ലെങ്കിലും
നിനക്കുമുന്നില്‍ മാത്രമായിട്ടുപ്പോലും
നീതിപുലര്ത്താനെനിക്കായിട്ടില്
ഊര്‍ജ്ജസ്വലനായ യുവാവായി
നിനക്കുമുന്നില്‍ മാത്രം പോലും
എന്നെ അവതരിപ്പിക്കുന്നതില്‍
ഞാന്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു...
അതു നിനക്കറിയുകയും ചെയ്യാം
നിനക്കറിയാമെന്ന് എനിക്കുമറിയാം
പക്ഷെ ഈ പരാജയം
ഞാനൊരു പരിപൂര്‍ണനായ മനുഷ്യനല്ലെന്ന്
തിരിച്ചറിവുണ്ടാക്കിയിട്ടുണ്ട്.
അപ്പോഴൂം
നിന്നെ എങ്ങനെ നോക്കിക്കാണമെന്ന്
എനിക്ക് സംശയമില്ലായിരുന്നു
ഒരു മനുജന് കാണാവുന്നതിന്റെ
പരമാവധി
ഹൃദയശുദ്ധിയോടെത്തന്നെ





Hmmm kollam enkilum enikkentho munpathe rachanakalude athrayum ishttappettillaaa...
ReplyDeleteRegards
http://jenithakavisheshangal.blogspot.com/
ഒന്ന്,,,,
ReplyDeleteഎന്റെ
ഹൃദയം തച്ചുടയ്ക്കുമ്പോള്‍
നിന്റെ വിരലുകള്‍
മുറിയാതെ സൂക്ഷിക്കണം
kollam saroop gud lines
കവിതയോട് നീതി പുലര്‍ത്തി. ആശംസകള്‍
ReplyDelete